സോളാർ പാനൽ നിർമാതാക്കളായ ആർഇസി ഗ്രൂപ്പിനെ ഏറ്റെടുക്കാൻ റിലയൻസ്

AUGUST 31, 2021, 8:50 PM

യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ നിർമാതാക്കളായ ആർഇസി ഗ്രൂപ്പിനെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തേക്കും.

ചൈനീസ് നാഷണൽ കെമിക്കൽ കോർപ്പറേഷൻറെ (ChemChina) കീഴിലുള്ള ആർഇസി ഗ്രൂപ്പിനെ 1-1.2 ബില്യൺ ഡോളറിനാകും റിലയൻസ് സ്വന്തമാക്കുക.

ഫോട്ടോവോൾട്ടെയ്ക്ക് (PV) ആപ്ലിക്കേഷനുകൾക്കും മൾട്ടി-ക്രിസ്റ്റലിൻ വേഫറുകൾക്കുമുള്ള സിലിക്കൺ മെറ്റീരിയൽസ് നിർമ്മിക്കുന്ന കമ്പനിയാണ് ആർഇസി.

vachakam
vachakam
vachakam

കൂടാതെ സോളാർ സെല്ലുകളും മൊഡ്യൂളുകളും കമ്പനി നിർമ്മിക്കുന്നുണ്ട്. ഇതുവരെ 40 മില്യൺ സോളാർ പാനലുകൾ നിർമിച്ച കമ്പനിയുടെ പ്രതിവർഷ ശേഷി 1.5 ജിഗാവാട്ടാണ്.

അടുത്ത മൂന്ന് കൊല്ലം കൊണ്ട് 75,000 കോടി രൂപയുടെ നിക്ഷേപം ആണ് ഹരിത ഊർജ മേഖലയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്.അതിൻറെ ഭാഗമായി ജാംനഗറിൽ 5000 ഏക്കറിൽ ധീരുബായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്‌സ് സ്ഥാപിക്കും.

മൂന്ന് ജിഗാ ഫാക്ടറികളാകും കോംപ്ലക്‌സിൽ ഉണ്ടാവുക.സോളാർ എനർജിയിലെ നിക്ഷേപങ്ങളുടെ ഭാഗമായി ഇൻറഗ്രേറ്റഡ് ഫോട്ടോവോൾട്ടിക് മൊഡ്യൂൾ ഫാക്ടറി, എനർജി സ്റ്റോറേജ് ബാറ്ററി ഫാക്ടറി, ഗ്രീൻ ഹൈഡ്രജൻ ഫാക്ടറി എന്നിവയാണ് സ്ഥാപിക്കുന്നത്. 

vachakam
vachakam
vachakam

ഹരിത ഊർജ മേഖലയിൽ വലിയ പദ്ധതികൾക്ക് തയ്യാറാകുന്ന റിലയൻസിന് മികച്ച സാങ്കേതികവിദ്യയും ഉത്പാദന ശേഷിയും കരാറിലൂടെ ലഭ്യമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam