ആർബിഐ മാനദണ്ഡങ്ങൾ പാലിച്ചില്ല ; മുത്തൂറ്റ് ഫിനാൻസിനും മണപ്പുറം ഫിനാൻസിനും പിഴ 

NOVEMBER 21, 2020, 12:34 PM

ആർബിഐ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് സ്വർണ പണയവായ്പ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസിനും മണപ്പുറം ഫിനാൻസിനും ആർബിഐ പിഴ ചുമത്തി.

സ്വർണാഭരണങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച മാനദണ്ഡങ്ങളാണ്  മണപ്പുറം ഫിനാൻസ് പാലിക്കാഞ്ഞത്. അഞ്ചുലക്ഷം രൂപയിൽ കൂടുതലുള്ള ഗോൾഡ് ലോൺ നൽകിയവരുടെ പാൻ കാർഡ് വിവരങ്ങൾ ശേഖരിക്കാഞ്ഞതും  ലോൺ ടു വാല്യൂ റേഷ്യോ നിലനിർത്താതുമാണ് മുത്തൂറ്റ് ഫിനാൻസിന് പിഴ ലഭിക്കാനുള്ള കാരണം. 

ഇരുകമ്പനികളും മുൻ വർഷം നേടിയ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആർബിഐ നടത്തിയ പരിശോധനയിലാണ് മാനദണ്ഡങ്ങൾ പാലിക്കാതെ വന്ന സാഹചര്യങ്ങൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് ഇരുകമ്പനികൾക്കും ആർബിഐ നോട്ടീസ് നൽകിയിരുന്നു. ഇതിനുശേഷമാണ്  ഇരുവർക്കും പിഴ ചുമത്തിയിരിക്കുന്നത്. 

vachakam
vachakam
vachakam

English summary :RBI imposed penalty on Muthoot finance and Manappuram finance

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS