രാജേഷ് നമ്പ്യാർ ഡിബിആൻഡ്ടിയുടെ പുതിയ പ്രസിഡന്റ്‌

JUNE 8, 2021, 5:26 PM

യുഎസ് ആസ്ഥാനമായുള്ള ഐടി മേജർ ഡിജിറ്റൽ ബിസിനസ് ആൻഡ് ടെക്‌നോളജി (ഡിബി ആൻഡ് ടി)കമ്പനിയുടെ  പ്രസിഡന്റായി കോഗ്നിസന്റ് ചെയർമാൻ രാജേഷ് നമ്പ്യാറിനെ തിരഞ്ഞെടുത്തു.  മാൽക്കം ഫ്രാങ്കിന് പിൻഗാമിയായാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തുന്നത്.

നിലവിൽ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്ന മാൽക്കം ഫ്രാങ്ക് ജോലിയിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഡിബിആൻഡ്ടി മുൻപ് അറിയിച്ചിരുന്നു.തുടർന്ന്  എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കോഗ്നിസന്റ് ഇന്ത്യയുടെ ചെയർമാനുമായ രാജേഷ് നമ്പ്യാർ ഈ മാസം 4ന് ചുമതലയേൽക്കുകയായിരുന്നു.അതേസമയം കമ്പനിയുടെ ഇന്ത്യൻ  ചെയർമാൻ സ്ഥാനത്തും നമ്പ്യാർ തുടരും.  

കോഗ്നിസന്റിന് മുമ്പ് നെറ്റ്‌വർക്കിംഗ് സിസ്റ്റംസ് ആൻഡ് സോഫ്റ്റ്വെയർ കമ്പനിയായ സിയാനയിലാണ് അദ്ദേഹം പ്രവർത്തിച്ചത്. ഐബിഎം, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.സാങ്കേതികവിദ്യ, വാണിജ്യം തുടങ്ങി നിരവധി മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രാജേഷ് നമ്പ്യാർ. 

vachakam
vachakam
vachakam

English summary: Rajesh Nambiar has been named as President of Digital Business and Technology 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam