മലയാളികൾക്ക് സന്തോഷ വാർത്ത ടി.എന്‍.ആറിന്റെ സ്കൂട്ടറുകള്‍ കേരളത്തിലും

JULY 24, 2021, 8:52 AM

പെട്രോള്‍ വില നൂറ് രൂപക്ക് മുകളിലായതോടെ ഇരുചക്ര വാഹന യാത്ര ഉപേക്ഷിക്കാനൊരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇലക്‌ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ടി.എന്‍.ആറിന്റെ സ്കൂട്ടറുകള്‍ കേരളത്തിലും എത്തി.

സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി വാങ്ങാവുന്ന സ്കൂട്ടറുകളുടെ സംസ്ഥാനത്തെ വിതരണക്കാരായ ഇലക്‌ട്രോ ഗ്രീന്‍ മോട്ടോഴ്സിന്റെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ 50 കിലോ മീറ്റര്‍ സ്കൂട്ടറില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥാനത്ത് 5 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോ മീറ്റര്‍ സഞ്ചരിക്കാമെന്ന വാഗ്ദാനവുമയാണ് ഇലക്‌ട്രോ ഗ്രീന്‍ മോട്ടോര്‍സ് ടി.എന്‍.ആര്‍ സ്കൂട്ടറുമായി കേരളത്തില്‍ എത്തുന്നത്.

മാസം 3000 രൂപക്ക് പെട്രോള്‍ അടിച്ച്‌ ജോലിക്ക് പോകുന്നവര്‍ക്ക് 400 രൂപ മാത്രമേ ചിലവ് വരികയുള്ളുവെന്ന് കമ്ബനി പറയുന്നു. ഇലക്‌ട്രോ ഗ്രീന്‍ മോട്ടോര്‍സ് രജിസ്ട്രേഷന്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ 8 മോഡല്‍ സ്കൂട്ടറുകള്‍ ടി.എന്‍.ആര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. തൃശ്ശൂരിന് പുറമെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 70 ഷോറൂമുകള്‍ കൂടി ഇലക്‌ട്രോ ഗ്രീന്‍ മോട്ടോര്‍സ് വരും മാസങ്ങളില്‍ തുറക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam