നഷ്ടങ്ങളിൽ നിന്ന് കരകയറാൻ നിസ്സാൻ

MAY 11, 2021, 6:08 PM

കൊവിഡ് മൂലം ഉണ്ടായ നഷ്ടങ്ങളിൽ നിന്നും കരകയറുന്നതായി ജപ്പാൻ  വാഹന നിർമാതാക്കളായ നിസ്സാൻ.ജനുവരി-മാർച്ച് പാദത്തിൽ കമ്പനിയ്ക്ക് വളർച്ചയുണ്ടായതായാണ് റിപ്പോർട്ട്‌.നിസ്സാൻ മോട്ടോർ കമ്പനിയുടെ ത്രൈമാസ നഷ്ടം ആകെ 81 ബില്യൺ യെൻ (743 മില്യൺ ഡോളർ) ആണ്.എന്നാൽ ത്രൈമാസ വിൽപ്പന 2.3 ട്രില്യൺ യെന്നിൽ നിന്ന് 2.5 ട്രില്യൺ യെൻ (23 ബില്യൺ ഡോളർ) ആയി ഉയർന്നിട്ടുണ്ട്.

ഏപ്രിൽ 1 ന് ആരംഭിച്ച ഈ സാമ്പത്തിക വർഷത്തിൽ നഷ്ടങ്ങൾ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.ഇപ്പോൾ അവസാനിച്ച സാമ്പത്തിക വർഷത്തിൽ വിറ്റ 4 ദശലക്ഷം വാഹനങ്ങളിൽ നിന്ന് ആഗോള വാഹന വിൽപ്പന 9 ശതമാനം ഉയർന്ന് 4.4 ദശലക്ഷമായി ഉയരുമെന്നാണ് നിസാന്റെ കണക്ക് കൂട്ടലുകൾ.

വടക്കേ അമേരിക്ക, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ വാഹന വിൽപ്പന വർദ്ധിക്കുമെന്ന് കമ്പനി അറിയിച്ചു.എന്നാൽ 2022 മാർച്ച് വരെ നീളുന്ന സാമ്പത്തിക വർഷത്തിൽ 60 ബില്യൺ യെൻ (550 മില്യൺ ഡോളർ) നഷ്ടം വീണ്ടും ഉണ്ടാകുമെന്നാണ് കമ്പനി പറയുന്നത്.എന്നാൽ കഴിഞ്ഞ വർഷം നേരിട്ട 449 ബില്യൺ യെൻ (4.1 ബില്യൺ ഡോളർ) നഷ്ടത്തെക്കാൾ മെച്ചമാണിതെന്നതാണ് ഏക ആശ്വാസം. 

vachakam
vachakam
vachakam

അതേസമയം യുഎസ് വിപണിയിൽ റോഗ് ക്രോസ്ഓവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നത് കമ്പനിക്ക്‌ വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടും പുതിയ മോഡലുകൾ അണിയറയിളും ഒരുങ്ങുന്നുണ്ട്.

English summary: Nissan reduced its losses in the January-March quarter


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam