ഇൻഫോസിസിനെ വിമർശിച്ച്  നിര്‍മല സീതാരാമൻ

JUNE 9, 2021, 12:26 PM

ന്യൂഡല്‍ഹി: ആദായ നികുതി പോര്‍ട്ടല്‍ പുറത്തിറക്കിയതിന് പിന്നാലെ തകരാറിലായി. സംഭവത്തില്‍ ഇൻഫോസിസിനെ വിമർശിച്ച്  ധനമന്ത്രി നിര്‍മല സീതാരാമൻ. ഉടന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ഇന്‍ഫോസിസിനും സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനിയ്ക്കും ധനമന്ത്രി നിര്‍ദേശം നല്‍കി.

ഉടന്‍ പ്രശ്‌നം പരിഹരിക്കാമെന്ന് നന്ദന്‍ നിലേകനി നിര്‍മല സീതാരാമന് ഉറപ്പുനല്‍കി. സംഭവത്തില്‍ ഇന്‍ഫോസിസ് ഖേദം പ്രകടിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് പഴയ പോര്‍ട്ടല്‍ പിന്‍വലിച്ച്‌ പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്.

2019 ലാണ് ആദായ നികുതി ദായകര്‍ക്ക്‌ കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പുതിയ തലമുറ ഐടി റിട്ടേണ്‍ സൈറ്റ് രൂപപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഫോസിസിനെ ചുമതലപ്പെടുത്തിയത്.

vachakam
vachakam
vachakam

ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തില്‍നിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ദൗത്യവും ഇതിനുപിന്നിലുണ്ടായിരുന്നു. 4,241 കോടിയാണ് പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam