വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംഭരണത്തിന് പുതിയ ബാങ്കിംഗ് നയം

JULY 25, 2022, 7:44 PM

 ധനകാര്യ സേവന വകുപ്പിന് കീഴിൽ വരുന്ന ഗവൺമെന്‍റിന്‍റെ ബിസിനസ്സ് ഇടപാടുകൾ സ്വകാര്യ മേഖലാ ബാങ്കുകൾക്ക് കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി, മന്ത്രാലയത്തിന്റെ വിദേശ സംഭരണത്തിനായി ലെറ്റർ ഓഫ് ക്രെഡിറ്റ് (L C), ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ( D B T ) എന്നീ സാമ്പത്തിക സേവനങ്ങൾ നൽകാൻ തീരുമാനം. 

എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയത്തിന് ഈ സേവനങ്ങൾ നൽകുന്നതിന് ഇതുവരെ അംഗീകൃത പൊതുമേഖലാ ബാങ്കുകളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

സ്വകാര്യമേഖലാ ബാങ്കുകൾക്ക് L C, D B T ബിസിനസ്സ് അനുവദിക്കുന്നത് ബാങ്കുകളുടെ പൊതുവെയുള്ള മത്സരക്ഷമതയും കാര്യക്ഷമതയും കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ആണ് ഇക്കാര്യം അറിയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam