സൗന്ദര്യവർധക ഉത്പന്ന വിപണി പിടിച്ചടക്കിയ നൈക ഓഹരി വിപണിയിലേക്ക്

FEBRUARY 22, 2021, 9:59 AM

ഇന്ത്യയിലെ ഓൺലൈൻ സൗന്ദര്യവർധക ഉത്പന്ന വിപണി പിടിച്ചടക്കിയ 'നൈക' ഓഹരി വിപണിയിലേക്ക്. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ രണ്ടു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി ഫാൽഗുനി നയ്യാർ 2012-ൽ തുടക്കം കുറിച്ച ഓൺലൈൻ ബ്യൂട്ടി റീട്ടെയ്ലറായ നൈകയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നത്.

കൊട്ടക് മഹീന്ദ്ര ബാങ്കിനു കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഫാൽഗുനി ജോലി രാജിെവച്ചാണ് നൈകയ്ക്ക് തുടക്കം കുറിച്ചത്. 2020-ൽ കമ്പനിയുടെ മൂല്യം 100 കോടി ഡോളർ പിന്നിട്ടതോടെ 'യൂണികോൺ' പദവിയിലെത്തി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 100 കോടി ഡോളറിനു മുകളിൽ മൂല്യമുള്ള കമ്പനികളെയാണ് യൂണികോൺ എന്നു വിശേഷിപ്പിക്കുന്നത്. ഇന്ന് ഓൺലൈൻ സ്റ്റോറിനു പുറമെ, 76 ഓഫ്ലൈൻ സ്റ്റോറുകളുമുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam