'ബ്രദര്‍ മാ'യായി മസ്‌ക് ചൈനയില്‍; രാജകീയ സ്വാഗതം

JUNE 1, 2023, 2:59 AM

ബെയ്്ജിംഗ്: മൂന്നു വര്‍ഷത്തിനു ശേഷം ചൈനയിലെത്തിയ ടെസ്‌ല സ്ഥാപകന്‍  ഇലോണ്‍ മസ്‌കിന് ഗംഭീര സ്വാഗതം. ആലിബാബ സ്ഥാപകന്‍ ജാക് മായ്ക്ക് ലഭിച്ചതിന് സമാനമായ ഗംഭീര വരവേല്‍പ്പാണ് ചൈന മസ്‌കിന് ഒരുക്കിയത്. 'ബ്രദര്‍ മാ' എന്നാണ് മസ്‌കിന്റെ ചൈനയിലെ പുതിയ പേര്. ചൈനീസ് സാമൂഹ്യ മാധ്യമങ്ങളില്‍ മസ്‌കിനെ സ്വാഗതം ചെയ്തുള്ള പോസ്റ്റുകള്‍ നിറഞ്ഞു. വെയ്‌ബോയില്‍ മസ്‌കിന് ചൈനയില്‍ സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ആള്‍ത്തിരക്ക്. 

ചൈനീസ് സര്‍ക്കാരിലെ വിദേശകാര്യ, വാണിജ്യ, വ്യവസായ മന്ത്രിമാര്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി. മസ്‌ക് പോലും പ്രതീക്ഷിക്കാത്ത വരവേല്‍പ്പാണ് അദ്ദേഹത്തിന് ചൈനയില്‍ ലഭിച്ചിരിക്കുന്നത്. യുഎസ്-ചൈന ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് മസ്‌കിന്റെ ബെയ്ജിംഗ് സന്ദര്‍ശനമെന്നത് ശ്രദ്ധേയം. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നടത്തിയ നാടകങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ മസ്‌കിന്റെ പ്രതിച്ഛായ ഇടിച്ചിരുന്നു. 

ടെസ്ലയുടെ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന കേന്ദ്രമായി ചൈന മാറിയിട്ടുണ്ട്. ടെല്‌സയുടെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഉല്‍പ്പാദകരാണ് ചൈന. തദ്ദേശ ഉല്‍പ്പാദകരുടെ വലിയ സമ്മര്‍ദ്ദം ഇപ്പോള്‍ ടെസ്ല ചൈനയില്‍ നേരിടുന്നുണ്ട്. എന്നിരുന്നാലും മസ്‌കിനെ എന്തു വില കൊടുത്തും പിടിച്ചു നിര്‍ത്താനാണ് ചൈനയുടെ ശ്രമം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam