മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാഹന വില കൂട്ടുന്നതായി റിപ്പോര്‍ട്ട്

JULY 11, 2021, 6:06 PM

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാഹന വില കൂട്ടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാഹന വില കുത്തനെ കൂട്ടുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുലക്ഷം രൂപയുടെ അടുത്തുള്ള വര്‍ദ്ധനവാണ് വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് മഹീന്ദ്ര വരുത്തിയിരിക്കുന്നത്. മഹീന്ദ്ര ലൈനപ്പില്‍ ഥാർ എസ്‍യുവിക്കാണ് ഏറ്റവുമധികം വില കൂടുക. ഥാർ ശ്രേണിയിൽ 32,000 രൂപ മുതൽ 92,000 രൂപ വരെയായിരിക്കും വർധനയുണ്ടാവുക. എന്നാൽ ഈ കാറുകൾക്ക് വില രണ്ടോ മൂന്നോ ശതമാനം മാത്രമേ വർദ്ധിപ്പിച്ചിട്ടുള്ളൂ. മഹീന്ദ്രയുടെ അത്ര ജനപ്രിയമല്ലാത്ത വാഹനങ്ങൾക്ക് ചെറിയ വില വർദ്ധനവ് മാത്രമേ വരുത്തിയിട്ടുള്ളൂ. ബൊലേറോ, മരാസോ, സ്കോർപിയോ, എക്സ് യു വി 300 എന്നിവയാണ് വില വർദ്ധിച്ച മറ്റ് മഹീന്ദ്ര വാഹനങ്ങൾ.

വർധനയാണ് നടപ്പാക്കുന്നത്.  2021 മെയ് മാസത്തില്‍ ആയിരുന്നു ഇതിന് മുമ്പ് വില കൂട്ടിയത്. മഹീന്ദ്ര എക്സ്‍യുവി 500 -ന് 3,000 രൂപയ്ക്കടുത്തും കെയുവി 100-ന് 2670 രൂപയും അൾടുറാസിന് 3300 രൂപയുമാണ് കൂടുക. എക്സ്.യു.വി. 300-ശ്രേണിയിൽ 3600 രൂപ മുതൽ 24,000 രൂപ വരെ കൂടും. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനങ്ങളില്‍ ഒന്നായ ബൊലേറോയ്ക്ക് 21,000 മുതല്‍ 22,600 രൂപ വരെ കൂടും. മരാസോ എംപിവിയുടെ വിലയില്‍ 26,000 മുതല്‍ 30,000 രൂപയുടെ വരെ വര്‍ദ്ധനയാണ് ഉണ്ടാവുക. സ്‌കോര്‍പിയോയുടെ വില യില്‍ 30,000 രൂപ മുതല്‍ 40,000 രൂപ വരെ വര്‍ദ്ധന വരും. 2021 ല്‍ മഹീന്ദ്ര ഇത്  മൂന്നാമത്തെ വില 

ഉത്പാദനച്ചെലവ് ഉയർന്ന പശ്ചാത്തലത്തിൽ ജൂലായ് മുതൽ തന്നെ കാറുകളുടെ വിലവർധിപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കം. 2021 ല്‍ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും വാഹന വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യങ്ങളില്‍ വില്‍പന കുറഞ്ഞിരിക്കുന്ന ഘട്ടത്തില്‍ പോലും വില കൂട്ടേണ്ട സാഹചര്യത്തിലാണ് വാഹന നിര്‍മാതാക്കള്‍. അതുപോലെ തന്നെ വാഹന നിര്‍മാണത്തിന് ആവശ്യമായ ചിപ്പുകളുടെ ലഭ്യതയും വിലക്കയറ്റവും ഒരു പ്രശ്‌നമാണ്. വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വിലയിലെ വര്‍ദ്ധന തന്നെയാണ് വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്നത്.

vachakam
vachakam
vachakam

വിലക്കയറ്റം കണക്കിലെടുക്കാതെ ഥാറിന്റെ ജനപ്രീതി വർദ്ധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം സോഫ്റ്റ്-ടോപ്പ്, കൺവേർട്ടിബിൾ, ഹാർഡ്‌ടോപ്പ് എന്നിവയുൾപ്പെടെ ഒന്നിലധികം ബോഡി സ്റ്റൈലുകളാണ്. ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഥാറിന്‍റെ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം. ഗ്ലോബല്‍ NCAP-യില്‍ നിന്ന് 4-സ്റ്റാര്‍ സുരക്ഷ റേറ്റിംഗും സ്വന്തമാക്കിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam