മഹീന്ദ്രയുടെ പുതിയ എക്‌സ്‌യുവി 700 ഓഗസ്റ്റിൽ

JULY 12, 2021, 11:32 PM

മഹീന്ദ്രയുടെ പുതിയ എക്‌സ്‌യുവി 700 ഓഗസ്റ്റിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്‌. രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര അടുത്തിടെയാണ്​ തങ്ങളുടെ പുതിയ മൂന്നുനിര വാഹനമായ എക്​സ്​യുവി 700നെ പ്രഖ്യാപിച്ചത്​. എക്‌സ്‌യുവി 500ന് പകരം എക്‌സ്‌യുവി 700 അവതരിപ്പിക്കുമെന്നായിരുന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രഖ്യാപനം. മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700നെ  ഈ ഓഗസ്റ്റ് 15-ന് മഹീന്ദ്ര പ്രദര്‍ശനത്തിന് എത്തിച്ചേക്കുമെന്നാണ് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 


കഴിഞ്ഞ ദിവസം മഹീന്ദ്ര പുറത്തുവിട്ട വീഡിയോ അനുസരിച്ച് ഈ വാഹനം സ്‍മാര്‍ട്ട് ഡോറുകളുമായായിരിക്കും വിപണിയില്‍ അവതിരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഓട്ടോ ബുസ്റ്റര്‍ ഹെഡ്‌ ലാമ്പ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നൽകിയേക്കും. ആദ്യമായാണ് XUV700 ഉള്‍പ്പെടെയുന്ന എസ്.യു.വി. ശ്രേണിയില്‍ സ്മാര്‍ട്ട് ഡോറുകള്‍ നല്‍കുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. സ്‍മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലിന്റെ സഹായത്തോടെ വാഹനം അണ്‍ലോക്ക് ചെയ്യുമ്പോഴോ ഡോറില്‍ നല്‍കിയിട്ടുള്ള സെന്‍സറുകളില്‍ സ്പര്‍ശിക്കുമ്പോഴോ ഡോര്‍ ഹാന്‍ഡില്‍ മുകളിലേക്ക് ഉയര്‍ന്ന് വരുന്നത് കാണാം. അതുപോലെ തന്നെ, വാഹനം ലോക്ക് ചെയ്താല്‍, അല്ലെങ്കില്‍ ഡോര്‍ അടച്ചാല്‍ ഈ ഹാന്‍ഡില്‍ പൂര്‍വ്വ സ്ഥിതിയില്‍ ആകും. വാഹനത്തിന്‍റെ വരവിന് മുന്നോടിയായി നിരവധി ടീസര്‍ ചിത്രങ്ങളും വീഡിയോകളും മഹീന്ദ്ര പുറത്തു വിട്ടിട്ടുണ്ട്. ടീസര്‍ സൂചിപ്പിക്കുന്നത് പ്രകാരം XUV700 ഉള്‍പ്പെടുന്ന സെഗ്‌മെന്റിലെ ആദ്യ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തുന്നത്.

vachakam
vachakam
vachakam


മഹീന്ദ്രയുടെ പുതിയ ഗ്ലോബൽ എസ്‍യുവി പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 നിർമിക്കുക. സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നിരവധി ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകും എന്നാണ് മഹീന്ദ്ര പറയുന്നത്. സെഗ്‌മെന്റിൽ ആദ്യമായി അ‍ഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി വാഹനം നിരത്തിലെത്തും. കൂടാതെ പനോരമിക് സൺറൂഫ്, വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമുണ്ടാകും. ലോകോത്തര നിലവാരമുള്ള വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.


vachakam
vachakam
vachakam

നിലവിലെ മഹീന്ദ്ര എക്‌സ്‌യുവി 500 വിരാജിക്കുന്ന അതേ സെഗ്‌മെന്റിലേക്ക് പുതിയ മോഡല്‍ കടന്നുവരും. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര എക്‌സ്‌യുവി 700 അവതരിപ്പിച്ചേക്കും. ഥാറിൽ ഉപയോഗിക്കുന്ന 2.2 ലീറ്റർ ഡീസൽ, 2 ലീറ്റർ ടർബൊ പെട്രോൾ എന്നീ എൻജിനുകളുടെ കരുത്തു കൂടിയ വകഭേദമായിരിക്കും വാഹനത്തിൽ ഉണ്ടാകുക. ഡീസൽ, പെട്രോൾ എൻജിനുകളും ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനും ഉണ്ടാകും. ഏറ്റവും ഉയർന്ന മോഡലുകൾക്ക് ഓൾ വീൽ ഡ്രൈവും ലഭ്യമായിരിക്കും.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam