ആമസോണ്‍ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ജെഫ്​ ബെസോസ്

MAY 6, 2021, 4:12 PM

2.5 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ആമസോണ്‍ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി സ്ഥാപകന്‍ ജെഫ്​ ബെസോസ്​. 10 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ 2020ല്‍ വിറ്റതിന്​ പിന്നാലെയാണ്​ ബെസോസി​ന്റെ പുതിയ നീക്കം. 739,000 ഓഹരികളാവും വില്‍ക്കുകയെന്ന്​ ബെസോസ്​ യു.എസ്​ വിപണിയെ അറിയിച്ചു.

മുന്‍ നിശ്​ചയിച്ച പ്രകാരമാണ്​ ആമസോണ്‍ ഓഹരികള്‍ ബെസോസ്​ വില്‍ക്കുന്നത്​. ആമസോണിലെ രണ്ട്​ മില്യണ്‍ ഓഹരികള്‍ വില്‍ക്കാനാണ്​ ബെസോസി​െന്‍റ തീരുമാനം. കമ്ബനിയില്‍ ഏകദേശം 10 ശതമാനം ഓഹരിയാണ്​ ബെസോസിനുള്ളത്​. 193.5 ബില്യണ്‍ ഡോളറാണ്​ ഓഹരികളുടെ ഏകദേശ മൂല്യം.

ബെസോസി​​ന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്ബനിയായ ബ്ലു ഒര്‍ജിന്​ പണം കണ്ടെത്തുന്നതിന്​ വേണ്ടിയാണ്​ ഓഹരി വില്‍പനയെന്നാണ്​ സൂചന.

vachakam
vachakam
vachakam

15 വര്‍ഷങ്ങള്‍ക്ക്​ മുമ്പ് 1997ലാണ്​ ആമസോണ്‍ ഓഹരി വിപണിയില്‍ ലിസ്​റ്റ്​ ചെയ്​തത്​. കോവിഡിനെ തുടര്‍ന്ന്​ ഓണ്‍ലൈന്‍ ഷോപ്പിങ്​ വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനയാണ്​ ആമസോണ്‍ ഓഹരികള്‍ക്കുണ്ടായത്​.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam