ഇട്ടുമൂടാൻ പണമുണ്ട്; പക്ഷേ കയറിക്കിടക്കാൻ സ്വന്തമായി വീടില്ല; വെളിപ്പെടുത്തി ലോകകോടീശ്വരൻ !!

JUNE 3, 2023, 3:50 PM

ആമസോണ്‍ സ്ഥാപകനും ലോകകോടീശ്വരന്മാരില്‍ ഒരാളുമായി ജെഫ് ബെസോസ് താമസിക്കുന്നത് വാടകവീട്ടില്‍. ജെഫ് ബേസോസും പ്രതിശ്രുത വധു ലോറന്‍ സാഞ്ചെസും ഒരുമിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വീടിന്റെ വാടക മാസം നാല് കോടി രൂപയാണ്.

ആറു ലക്ഷം ഡോളറോളം വാടകയുളള കെന്നി ജിയുടെ ഈ കൊട്ടാരം മാലിബുവിലാണ് സ്ഥിതി ചെയ്യുന്നത്. വാടക വീടാണെന്ന് കരുതി അവിടെ ആഡംബരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഒരു കുറവുമില്ല. അദ്ദേഹത്തിന്റെ സ്വന്തം വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

175 മില്യണ്‍ യുഎസ് ഡോളര്‍ മുടക്കിയാണ് അദ്ദേഹത്തിന്റെ അത്യാഡംബര വീട് നിര്‍മിക്കുന്നത്. 1400 കോടി രൂപ വരും ഇവയുടെ ചെലവ്. യുഎസ്സിലെ ബെവര്‍ലി ഹില്‍സിലാണ് ഈ വീട് ഉള്ളത്.

vachakam
vachakam
vachakam

മികച്ച രീതിയില്‍ ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. അതിനാലാണ് ബെസോസും പ്രതിശ്രുത വധു ലോറന്‍ സാഞ്ചസും വാടക വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബെസോസ് കെന്നി ജിയുടെ എസ്റ്റേറ്റിലേക്ക് താമസം മാറിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam