ജപ്പാനിലെ വാഹന നിർമ്മാതാക്കൾ ഉല്പാദനം വെട്ടിച്ചുരുക്കുന്നു

SEPTEMBER 9, 2021, 4:08 PM

യന്ത്രഭാഗങ്ങളും മറ്റു ഭാഗങ്ങളും ലഭ്യത കുറഞ്ഞതോടെ ഉൽപ്പാദന മേഖലയിൽ വലിയ തിരിച്ചടിയുണ്ടായി കോവിഡ്-19 മഹാമാരിയെ തുടർന്ന്. അത് ഏറ്റവും പ്രകടമായി കണ്ടത് വാഹന നിർമ്മാണ മേഖലയിലാണ്. പുതിയ വാഹന നിർമ്മാണ രംഗത്ത് ജപ്പാനിലെ വാഹന നിർമ്മാതാക്കൾ വലിയ കുറവ് ഉണ്ടാകും ഒക്ടോബറിൽ എന്നു മുന്നറിയിപ്പു നൽകുന്നു.

വാഹന നിർമ്മാതാക്കളുടെ സംഘടനാ തലവൻ അക്കിയോ ടൊയോഡ പറഞ്ഞതാണ് ഈ വിവരം വ്യാഴാഴ്ച. സെമി കണ്ടക്ടറുകളുടെയും മറ്റ് യന്ത്രഭാഗങ്ങളുടെയും പാർട്ടുകൾക്ക് ക്ഷാമമുള്ളതിനാൽ ജപ്പാനിലെ വാഹന നിർമ്മാണ കമ്പനികൾ ഉല്പാദനം കുറച്ചു ഈ മാസം കോവിഡ് മഹാമാരിയുടെ ഫലമായി അവശ്യസാധനങ്ങവുടെ ലഭ്യത ലോക വ്യാപകമായി കുറഞ്ഞു.

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആവശ്യമായ ചിപ്പുകളും മറ്റും കിട്ടാതെ എല്ലാ മേഖലകളിലും നിർമ്മാണം മന്ദഗതിയിലായി. ഒക്ടോബർ മാസത്തിൽ വലിയ കുറവ് ഉല്പാദനത്തിൽ ഉണ്ടാകും എന്നു ടൊയോഡ പറഞ്ഞു. അദ്ദേഹം ടൊയോട്ട മോട്ടോർകോർപിന്റെ പ്രസിഡൻാണ്. ടൊയോട്ട ലോകവ്യാപകമായി സെപ്തംബറിൽ 40 ശതമാനമായി ഉല്പാദനം കുറച്ചു.

vachakam
vachakam
vachakam

ഉല്പാദനം നഷ്ടം കുറയ്ക്കാൻ മാർച്ച് 31 നകം ശ്രദ്ധിയ്ക്കുമെന്നും ലക്ഷ്യം നേടുമെന്നുമാണ് ടൊയോട്ടാ കോർപ് പ്രസിഡന്റ് പറയുന്നത്. ജപ്പാനിലെ വാഹന നിർമ്മാതാക്കളായ നിസ്സൻ, ഹോണ്ട, സുസൂക്കി, മാസ്ഡാ എന്നീ മോട്ടോർ കോർപുകളും യന്ത്രഭാഗങ്ങളുടെ ലഭ്യതക്കുറവുമൂലം ഉല്പാദനം കുറച്ചിരിയ്ക്കുന്നു.

Covid-19 impact could hit Japanese automakers output in October

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam