സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുയര്‍ത്തി ഇന്‍ഡസ് ഇന്റ് ബാങ്ക്. 2 കോടി രൂപ മുതല്‍ 5 കോടി രൂപയില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. മറ്റ് ചെറിയ തുകകള്‍ക്കും ഈ പലിശ നിരക്ക് ബാധകമാണ്. സാധാരണ ഉപഭോക്താക്കളുടെ നിക്ഷേപത്തിന് 7.5 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനം പലിശയുമാണ് ഇപ്പോള്‍ ഇന്‍ഡസ് ഇന്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മാര്‍ച്ച് 12 മുതലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ (എഫ്ഡി) പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.
നിലവില്‍ സാധാരണ ജനങ്ങള്‍ക്ക് 7.5 ശതമാനം പലിശ നിരക്കിലാണ് ലഭിയ്ക്കുക. അപ്പോള്‍ 10 ലക്ഷം രൂപ 3 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മെച്യൂരിറ്റിയായി 12,49,716 രൂപ ലഭിക്കും.
അതേ സമയം മുതിര്‍ന്ന പൗരന്മാരുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ഇതിലും ലാഭകരമാണ്. മുതിര്‍ന്ന പൗരന്മാര്‍ 10 ലക്ഷം രൂപയുടെ എഫ്ഡി 3 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ മെച്യൂരിറ്റി കാലത്ത് അവര്‍ക്ക് 12,77,599 രൂപ ലഭിക്കും.
ഇന്‍ഡസ ഇന്റ് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി പണം നിക്ഷേപിച്ചാല്‍ നികുതി ലാഭിയ്ക്കാം എന്നൊരു ഗുണം കൂടിയുണ്ട്. അതേ സമയം നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ നികുതിയ്ക്ക് ബാധകമാണ്. നികുതിദായകര്‍ക്ക് 5 വര്‍ഷത്തെ എഫ്ഡിയില്‍ സെക്ഷന്‍ 80C പ്രകാരം കിഴിവ് അവകാശപ്പെടാം. സെക്ഷന്‍ 80C പ്രകാരം ഒരു സാമ്പത്തിക വര്‍ഷം പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ക്ലെയിം ചെയ്യാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്