ചെലവ് പരിഗണിച്ചാണ് പലരും ഇന്‍ഷൂറന്‍സുകളില്‍ നിന്ന് മാറി നില്‍ക്കുന്നത്. ഇതിന് പകരമായി, സര്‍ക്കാര്‍ ഏജന്‍സികള്‍ കുറഞ്ഞ ചെലവില്‍ അനുവദിക്കുന്ന ഇന്‍ഷൂറന്‍സുകള്‍ കണ്ടെത്തി ഇവ വാങ്ങുന്നത് ഉപകാരപ്പെടും. ഇത്തരത്തില്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുന്നൊരു ഇന്‍ഷൂറന്‍സാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്ക് അനുവദിക്കുന്ന അപകട ഇന്‍ഷൂറന്‍സ് 299 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷത്തിന്റെ ആനുകൂല്യം തരുന്നുണ്ട്.
പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പോളിസികള്‍ രണ്ട് വ്യത്യസ്ത പ്രീമിയത്തിലുള്ളവയാണ്. 299 രൂപ, 399 രൂപ എന്നിങ്ങനെ വാര്‍ഷിക പ്രീമിയം വരുന്ന 2 പോളിസികളാണ് പേയ്‌മെന്റ് ബാങ്ക് അനുവദിക്കുന്നത്. അപകട ഇന്‍ഷൂറന്‍സ് പോളിസി വാങ്ങാന്‍ ചുരുങ്ങിയത് 18 വയസ് പൂര്‍ത്തിയാകണം. 65 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് പോളിസി വാങ്ങാന്‍ സാധിക്കുക.
പോളിസി കാലയളവായ 1 വര്‍ഷത്തിന് ഇടയില്‍ നടക്കുന്ന അപകടങ്ങള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.
പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കുന്ന പരമാവധി നഷ്ട പരിഹാരം 10 ലക്ഷം രൂപയാണ്. അപകട മരണങ്ങള്‍, അപകടത്തെ തുടര്‍ന്നുണ്ടായ ശാരീരിക വൈകല്യങ്ങള്‍ക്ക് എന്നിവയ്ക്കാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക.
പോളിസി ഉടമ അപകടത്തില്‍ മരണപ്പെട്ടാല്‍ 10 ലക്ഷം രൂപ ലഭിക്കും. വൈകല്യങ്ങള്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കും 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. പോളിസി ഉടമയുടെ ആശുപത്രി ചെലവിന് പരമാവധി അനുവദിക്കുന്നത് 60,000 രൂപ വരെയാണ്. ബില്‍ തുക 60,000 രൂപയില്‍ കുറവാണെങ്കില്‍ അതാണ് അനുവദിക്കുക.
60,000 രൂപ പരിധി കിടത്തി ചികിത്സ ആവശ്യമുള്ള പോളിസി ഉടമകള്‍ക്കാണ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് 30,000 രൂപയോ അതില്‍ കുറഞ്ഞ തുകയോ ആണ് അനുവദിക്കുക. ഈ ആനുകൂല്യങ്ങള്‍ 299 രൂപയുടെ പോളിസിയിലും 399 രൂപയുടെ പോളിസിയിലും പൊതുവായി ലഭിക്കുന്നതാണ്.
വാര്‍ഷിക പ്രീമിയം 399 രൂപ വരുന്ന പോളിസി എടുക്കുന്ന വ്യക്തിക്ക് അധിക ആനുകൂല്യങ്ങള്‍ക്ക് ആര്‍ഹതയുണ്ട്. മുകളില്‍ പറഞ്ഞ ആനുകൂല്യങ്ങള്‍ക്കൊപ്പമാണ് അധിക ആനുകൂല്യങ്ങള്‍ ലഭിക്കുക. ആശുപത്രിയില്‍ താമസിക്കുന്ന ദിവസങ്ങളില്‍ പ്രതിദിന ചെലവുകള്‍ക്ക് ദിവസം 1,000 രൂപ ലഭിക്കും. ഇന്‍ ഹോസ്പിറ്റല്‍ ഡെയ്‌ലി ക്യാഷ് എന്ന പേരില്‍ 10 ദിവസത്തേക്കാണ് 1,000 രൂപ വീതം അനുവദിക്കുക.
പോളിസി ഉടമയുടെ യാത്രാ ചെലവിനായി 25,000 രൂപയും ലഭിക്കും. പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ 2 മക്കളുടെ വിദ്യാഭാസ ചെലവിനുള്ള പരിരക്ഷയും പോളിസി വഴി ലഭിക്കും. 1 ലക്ഷം രൂപ വരെയാണ് തുക ലഭിക്കുക. സംസ്‌കാര ചടങ്ങുകള്‍ക്കായി 5,000 രൂപയും ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്