മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് രണ്ടാം സ്ഥാനം

MAY 10, 2021, 3:54 PM

മുംബൈ: കമ്പനികളില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് രണ്ടാം സ്ഥാനം. ഡിലോയ്റ്റിന്റെ 2021 ലെ കണക്കാണിത്. ഗ്ലോബല്‍ റീട്ടെയില്‍ കമ്പനികളില്‍ 53ാം സ്ഥാനത്താണ് റിലയന്‍സ്. കഴിഞ്ഞ തവണ ഈ പട്ടികയില്‍ 56ാം സ്ഥാനത്തായിരുന്നു.

യുഎസ് റീടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടാണ് റീട്ടെയില്‍ കമ്പനികളില്‍ ഒന്നാമത്. ആമസോണാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയിലെ തന്നെ കോസ്റ്റ്കോ ഹോള്‍സെയില്‍ കോര്‍പറേഷന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജര്‍മ്മന്‍ കമ്പനിയായ ഷ്വാര്‍സ് ഗ്രൂപ്പ് നാലാമതാണ്.

ആദ്യ പത്തില്‍ ഏഴ് സ്ഥാനവും അമേരിക്കന്‍ കമ്പനികളാണ്. ഒരെണ്ണം യുകെയില്‍ നിന്നുള്ള കമ്പനിയാണ്.റിലയന്‍സ് റീട്ടെയില്‍ മാത്രമാണ് 250 അംഗ പട്ടികയിലെ ഏക ഇന്ത്യന്‍ കമ്പനി. തുടര്‍ച്ചയായ നാലാം തവണയാണ് റിലയന്‍സ് റീട്ടെയില്‍ ഈ പട്ടികയില്‍ ഇടംപിടിക്കുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ തവണ അതിവേഗം വളരുന്ന കമ്പനികളില്‍ ഒന്നാമതായിരുന്ന റിലയന്‍സ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. 41.8 ശതമാനമാണ് കമ്പനിയുടെ വളര്‍ച്ച. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, ഫാഷന്‍, ഗ്രോസറി വിഭാഗങ്ങളിലായുള്ള റീട്ടെയില്‍ ശൃംഖലയില്‍ 11784 സ്റ്റോറുകളാണ് ഇപ്പോള്‍ റിലയന്‍സിനുള്ളത്. 7000ത്തിലേറെ നഗരങ്ങളില്‍ സ്വാധീനമുണ്ട്. ഒരു വര്‍ഷത്തിനിടെ സ്റ്റോറുകളുടെ എണ്ണം 13.1 ശതമാനം വര്‍ധന രേഖപ്പെടുത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam