2025 ഓടെ 6000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് എച്ച്പി

NOVEMBER 24, 2022, 3:07 AM

വാഷിംഗ്ടണ്‍: കംപ്യൂട്ടര്‍ കമ്പനിയായ ഹ്യൂലറ്റ് പക്കാര്‍ഡ് (എച്ച്പി) 6000 ജീവനക്കാരെ ഒഴിവാക്കാന്‍ തീരുമാനിച്ചു. വ്യക്തിഗത, വാണിജ്യ കംപ്യൂട്ടറുകളുടെ ആവശ്യകതയില്‍ വന്ന ഇടിവാണ് കമ്പനിയെ ചെലവ് കുറയ്ക്കല്‍ നടപടികളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. 2025 വരെ ജീവനക്കാരെ പിരിച്ചു വിടുന്നത് തുടരും. ലേഓഫ് പ്രഖ്യാപിച്ച വാര്‍ത്ത പുറത്തു വന്നതോടെ എച്ച്പിയുടെ ഓഹരി വില 1 ശതമാനം ഉയര്‍ന്നു. ആമസോണ്‍, മെറ്റ, ട്വിറ്റര്‍ എന്നീ കമ്പനികളുടെ ചുവടു പിടിച്ചാണ് എച്ച്പിയുടെയും ലേഓഫ് നീക്കം.

ഒക്‌റ്റോബര്‍ 31 ന് അവസാനിച്ച നാലാം പാദത്തില്‍ വരുമാനം മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 0.8% ഇടിഞ്ഞ് 14.80 ബില്യണിലേക്ക് എത്തിയെന്ന് എച്ച്പി വ്യക്തമാക്കുന്നു. പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ വില്‍പ്പനയാണ് ഏറ്റവും കുറഞ്ഞത്. പിസികളുടെ വില്‍പ്പന 13 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ആകെ കംപ്യൂട്ടര്‍ വില്‍പ്പനയില്‍ വന്ന ഇടിവ് 21 ശതമാനമാണ്. 

2021 ഒക്‌റ്റോബറിലെ കണക്കനുസരിച്ച് ആഗോള തലത്തില്‍ എച്ച്പിക്ക് 51,000 ജീവനക്കാരുണ്ട്. 2019 ലും ജീവനക്കാരെ വന്‍തോതില്‍ യുഎസ് കംപ്യൂട്ടര്‍ കമ്പനി ഒഴിവാക്കിയിരുന്നു. 9,000 ആളുകള്‍ക്കാണ് ഇക്കാലയളവില്‍ ജോലി നഷ്ടപ്പെട്ടത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam