ഹോണ്ട ഹൈനസ് CB350 ന്റെ വില വർധിപ്പിച്ചു

MAY 7, 2021, 7:05 PM

ഹോണ്ട മോട്ടോര്‍സൈക്കിളിന്റെ ഡീലക്സ്, ഡീലക്സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റിലായി എത്തുന്ന ഹൈനസ് CB350-യുടെ ഈ രണ്ട് വകഭേദങ്ങള്‍ക്കും 3,405 രൂപയുടെ വില വര്‍ധനവ് നടപ്പിലാക്കി. ഹോണ്ട ഹൈനസ് CB350 ഇന്ത്യന്‍ വിപണിയില്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.

റെട്രോ ശൈലിയില്‍ ഒരുങ്ങിയ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനൊപ്പം സ്ക്രാംബ്ലര്‍ RS വേരിയന്റിനെയും അടുത്തിടെ ജാപ്പനീസ് ബ്രാന്‍ഡ് പുറത്തിറക്കിയിരുന്നു.ഇന്ത്യന്‍ വിപണിയില്‍ എത്തിയതിനു ശേഷമുള്ള രണ്ടാമത്തെ വില പരിഷ്ക്കരണമാണിത് എന്നതും ശ്രദ്ധേയമാണ്. ഹൈനസ് CB350 ഡീലക്സ് വേരിയന്റിന് ഇനി മുതല്‍ 189,905 രൂപയും ഡീലക്സ് പ്രോ വേരിയന്റിന് 195,905 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ഹോണ്ടയുടെ ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഹൈനസിനെ കമ്പനി ഇപ്പോള്‍ വിറ്റഴിക്കുന്നത്. ഗുരുഗ്രാം, ബെംഗളൂരു, മുംബൈ, കൊച്ചി, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിലവില്‍ അഞ്ച് ബിഗ് വിംഗ് ടോപ്പ്ലൈന്‍ ഡീലര്‍ഷിപ്പുകളും ഇന്ത്യയില്‍ മൊത്തം 18 ബിഗ് വിംഗ് ഡീലര്‍ഷിപ്പുകളുമാണ് ഹോണ്ട പ്രവര്‍ത്തിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam