ഹീറോയുടെ നിർമ്മാണപ്ലാന്റുകൾ ഉടൻ തുറന്നേക്കില്ല 

MAY 10, 2021, 10:54 AM

ന്യൂ ഡൽഹി: 2021 മെയ് 16വരെ രാജ്യത്തുടനീളമുള്ള  തങ്ങളുടെ നിർമ്മാണ പദ്ധതികളും മറ്റും താൽക്കാലികമായി പ്രവർത്തനരഹിതമാകുമെന്ന്  ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. 2021 ഏപ്രിൽ 22 മുതൽ മെയ് 1വരെ താൽക്കാലികമായി പ്രവർത്തനം നിർത്തുമെന്നാണ്  കമ്പനി ആദ്യം പ്രഖ്യാപിച്ചത്. കൊവിഡ് കേസുകളിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിൽ  പിന്നീട് ഇത് മെയ് 9വരെ നീട്ടുകയായിരുന്നു.എന്നാൽ കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഷട്ട്ഡൗൺ നീട്ടിവെക്കാൻ കമ്പനി വീണ്ടും തീരുമാനിച്ചത്.

ഇന്ത്യയിലുടനീളമുള്ള ഹീറോയുടെ നിർമാണ പ്ലാന്റുകൾ കൂടാതെ, നീമ്രാനയിലെ ഗ്ലോബൽ പാർട്‌സ് സെന്റർ (ജിപിസി), ജയ്പൂരിലെ ആർ & ഡി ഫെസിലിറ്റി- സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (സിഐടി) എന്നിവയും ഈ കാലയളവിൽ പ്രവർത്തിക്കില്ല.

രാജ്യത്തെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ കമ്പനിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. എല്ലാ ഹീറോ കോർപ്പറേറ്റ് ഓഫീസുകളും ഇതിനോടകം തന്നെ വർക്ക്‌ ഫ്രം ഹോം മോഡിൽ പ്രവർത്തിക്കുന്നുണ്ടെന്നും  കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വിൽപ്പന തുടരുന്നതിനായി കമ്പനി അടുത്തിടെ ഒരു ഓൺലൈൻ വെർച്വൽ ഷോറൂമും ഹീറോ പ്രൊഡക്റ്റ് കോൺഫിഗറേറ്ററും (എച്ച്പിസി) അവതരിപ്പിച്ചു. ഓൺലൈൻ ഷോറൂമിലൂടെ  മോഡലുകളുടെ 360 ഡിഗ്രി കാഴ്ച്ച ഉപഭോക്താക്കൾക്ക് ലഭ്യമാകും.ഇതുവഴി വാഹനങ്ങളുടെ സവിശേഷതകളും അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകളും  നിരീക്ഷിക്കാനും വിശകലനം ചെയ്യാനും  ഉപഭോക്താകൾക്ക് സാധിക്കുന്നു. 

English summary: Hero MotoCorp  announced that they are extending the temporary closure of its manufacturing plants across the country till May 16, 2021

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam