സമ്പദ്ഘടന കൂടുതല്‍ മുറിവേല്‍ക്കില്ല കേന്ദ്ര ധനമന്ത്രാലയം

MAY 7, 2021, 4:35 PM

കോവിഡിന്റെ രണ്ടാംതരംഗം സമ്പദ്ഘടന കൂടുതല്‍ മുറിവേല്‍ക്കില്ല കേന്ദ്ര ധനമന്ത്രാലയം. ഏപ്രില്‍ മാസത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് മന്ത്രാലയത്തിന്റെ നിരീക്ഷണം.അതേസമയം, കോവിഡിന്റെ രണ്ടാംവ്യാപനം 2021-22 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്നും നിഗമനമുണ്ട് . കഴിഞ്ഞ വര്‍ഷത്തെ കോവിഡ്-19 മഹാമാരിയില്‍ സമ്പദ്ഘടന കൂപ്പ് കുത്തിയിരുന്നു . രണ്ടാം പകുതിയോടെ തളര്‍ച്ച ഏറെക്കുറെ മറികടക്കാന്‍ കഴിഞ്ഞിരുന്നു. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിച്ചതോടെയാണ് സ്ഥിതി മെച്ചപ്പെട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2020-21ലെ അറ്റ പരോക്ഷനികുതി പിരിവ് പുതുക്കിയ മതിപ്പിനേക്കാള്‍ 8.2ശതമാനം അധികമായിരുന്നു. 2019-20ലെ വരുമാനത്തേക്കാള്‍ 12.3ശതമാനം അധികവുമാണ് നേടാനായത്.

കഴിഞ്ഞ ആറുമാസമായി പ്രതിമാസ ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിയിലധികമാണ്.ഏപ്രിലില്‍ റെക്കോഡ് വരുമാനമായ 1.41 ലക്ഷം കോടി രൂപയാണ് നേടിയത് . നിരന്തരമായ സാമ്പത്തിക വീണ്ടെടുക്കലിന്റെ ഉദാഹരണമാണിതെന്നാണ് ധനമന്ത്രാലയo വിലയിരുത്തുന്നു .

vachakam
vachakam
vachakam

2020 നേക്കാള്‍ കയറ്റുമതി 197 ശതമാനവും 2019 നേക്കാള്‍ 16ശതമാനവും വര്‍ധിച്ചു. രാജ്യത്ത് നിര്‍മ്മിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനായി അവതരിപ്പിച്ച പിഎല്‍ഐ സ്‌കീമിന്റെ ഗുണം ഭാവിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam