ഗൂഗിൾ സാമ്പത്തിക മാന്ദ്യത്തിലേക്കോ? മുന്നറിയിപ്പുമായി ​സുന്ദര്‍ പിച്ചെ

AUGUST 5, 2022, 7:52 PM

ന്യൂഡല്‍ഹി: ഗൂഗിൾ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ​ഗൂ​ഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. മുന്‍വര്‍ഷത്തേക്കാളും വരുമാനം കുറഞ്ഞതോടെയാണ് മുന്നറിയിപ്പുണ്ടായത്.

കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിച്ച് ഉൽപ്പന്നങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് സിഇഒയുടെ നിര്‍ദേശം. ഗൂ​ഗിള്‍ അതിന്റെ ഉൽപ്പാദനക്ഷമത നഷ്ടപ്പെടുത്തിയെന്നും പ്രത്യേക യോ​ഗത്തില്‍ സുന്ദര്‍ പിച്ചെ പറഞ്ഞു.

2022ന്റെ രണ്ടാംപാദം വരുമാനം പ്രതീക്ഷിച്ചതിലും മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ പിന്നാലെയാണ് അടിയന്തര യോ​ഗം.

vachakam
vachakam
vachakam

കഴിഞ്ഞവര്‍ഷത്തേക്കാള്‍ 13 ശതമാനം കുറവാണ് ഈ പാദത്തില്‍ ​ഗൂ​ഗിളിനുണ്ടായത്. അടുത്ത മൂന്നുമാസത്തേക്കുള്ള ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തണം. ഈ വര്‍ഷം പുതിയ നിയമനങ്ങള്‍ നടത്തേണ്ടതില്ലെന്നും തീരുമാനിച്ചു.

മറ്റ് വന്‍കിട കമ്പനികള്‍ ചെയ്തതുപോലെ കാര്യക്ഷമതയും തൊഴില്‍വിദ​ഗ്ധതയും കണക്കിലെടുത്ത് ജീവനക്കാരെ പിരിച്ചുവിടാനും സാധ്യതയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam