കേരളത്തിൽ   സ്വർണവില കൂടി

FEBRUARY 23, 2021, 11:41 AM

തിരുവനന്തപുരം:കേരളത്തിൽ  സ്വർണവില കൂടി.പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയിൽ തുടർന്ന വില ഇന്നാണ് കൂടിയത്.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ ഉയർന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് പൂർവസ്ഥിതിയിലായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്പോട് ഗോൾഡ് വില 1.5ശതമാനം വർധിച്ചിരുന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. അതേസമയം, വിലതിരച്ചുകയറുന്ന പ്രവണതയാണ് ഇപ്പോൾ പ്രകടമാകുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam