ജ്വല്ലറികള്‍ ഒരു ദിവസം മാത്രം തുറക്കൽ അപ്രായോഗികം 

JUNE 8, 2021, 4:42 PM

മലപ്പുറം:ജ്വല്ലറികള്‍ ഒരു ദിവസം മാത്രം തുറക്കാന്‍ അനുമതി നല്‍കുന്നത് അപ്രായോഗികമാണെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍. മുഖ്യമന്ത്രിക്കുളള കത്തിലാണ് അസോസിയേഷന്‍ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. കൂടുതല്‍ ദിവസങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.

പുതുക്കിയ ലോക്ക് ഡൗണ്‍ നിര്‍ദേശ പ്രകാരം ജല്ലറികള്‍കള്‍ക്ക് പതിനൊന്നാം തിയതി ഒരു ദിവസം മാത്രം തുറക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. വിവാഹ സീസണ്‍ സമയമായതുകൊണ്ട് ഒരു ദിവസം മാത്രം തുറക്കുന്നത് ജനങ്ങളുടെ തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കും.

ഇത് കോവിഡ്-19  മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രയാസമുണ്ടാക്കും. ലോക്ക് ഡൗണിന്റെ പ്രയാസം മറികടക്കാന്‍ പലരും പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനും വന്നുകൊണ്ടിരിക്കുന്നുണ്ട്.ഇതും തിരക്ക് വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് ജ്വല്ലറികള്‍ മൂന്ന് ദിവസം തുറക്കാന്‍ അനുവദിക്കണമെന്ന് സംഘടനാ സെക്രട്ടറി അഹമ്മദ് പൂവില്‍ അഭ്യര്‍ത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam