സ്വര്‍ണ മേഖലയ്ക്ക് ഒന്നര ലക്ഷം കോടിയുടെ നഷ്ടം 

JUNE 11, 2021, 1:46 PM

കൊച്ചി:ഹാള്‍ മാര്‍കിംഗ്  സ്വര്‍ണാഭരണങ്ങള്‍ക്ക്  നിര്‍ബന്ധമാകുമ്പോള്‍ സ്വര്‍ണ മേഖലയ്ക്ക് ഒന്നര ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്ന് വ്യാപാരികള്‍. ഇന്‍ഡ്യയിലെ ജുവലറികളുടെ കൈവശമുള്ളത് ഏകദേശം 5000 ടണ്‍ സ്വര്‍ണമാണ്. അതില്‍ വിവിധ കാരറ്റിലുള്ള ആഭരണങ്ങളുണ്ട്. 14,18, 20, 21, 22, 23, 24 കാരറ്റുകളിലുള്ള ആഭരണങ്ങളാണ് രാജ്യത്തെ വിവിധ മേഖലകളിലായി പ്രചാരത്തിലുള്ളത്.

ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍സ് (BlS) ന്റെ ഇപ്പോഴത്തെ തീരുമാനപ്രകാരം 14, 18, 22 കാരറ്റുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ജൂണ്‍ 16 ന് ശേഷം വില്‍ക്കാന്‍ പാടുള്ളു. 20, 21, 23,24 കാരറ്റുകളിലുള്ള സ്വര്‍ണം ഏകദേശം 3000 ടണ്ണോളം വന്നേക്കും.ജൂണ്‍ 17 മുതല്‍ വില്‍ക്കാന്‍ പാടില്ലാത്ത കാരറ്റുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ 14, 18, 22 കാരറ്റുകളിലേക്ക് മാറ്റിയാല്‍ 300 ടണ്‍ സ്വര്‍ണത്തിന്റെ നഷ്ടമാണ് സംഭവിക്കുക.

നഷ്ടപ്പെടുന്ന സ്വര്‍ണത്തിന്റെ വിപണി വില ഏകദേശം ഒന്നര ലക്ഷം കോടി രൂപയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിപണിയിലുള്ള എല്ലാ കാരറ്റുകളും ഹാള്‍മാര്‍ക് ചെയ്തു വില്‍ക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam