കാലിഫോർണിയയിൽ 71 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങി ജനറൽ മോട്ടോഴ്‌സ്

JULY 13, 2021, 8:05 PM

കാലിഫോർണിയയിൽ 71 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുന്നതായി  ജനറൽ മോട്ടോഴ്‌സ് അറിയിച്ചു.കാലിഫോർണിയയിലെ പസഡെനയിൽ പുതിയ കാമ്പസ് സ്ഥാപിക്കാനാണ് ഈ നിക്ഷേപംകൊണ്ട് ലക്ഷ്യമിടുന്നത്. 

നൂതന സാങ്കേതികവിദ്യകളായ ഫ്ലൈയിംഗ് കാറുകൾ, ലൂണാർ റോവർ വാഹനങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധി കേന്ദ്രീകരിക്കാൻ ഇത് ഏറെ സഹായകമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 

ജനറൽ മോട്ടോഴ്‌സിന്റെ നൂതന ഡിസൈൻ സെന്ററായി ക്യാമ്പസ്‌ ഉപയോഗിക്കും.നിലവിലുള്ള ഉൽ‌പാദന വാഹന പരിപാടികളുടെ പരിധിക്ക് പുറത്തുള്ള ആശയം വികസിപ്പിക്കുന്നതിനും ഭാവിയിലെ മൊബിലിറ്റി പ്രോജക്റ്റുകൾ വികസിപ്പിക്കുന്നതിനും മറ്റ് വാഹന രംഗത്തെ മറ്റ് പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനും  ക്യാമ്പസ്‌ ഉപയോഗിക്കും.ക്യാമ്പസിൽ ഒരു ഇന്നൊവേഷൻ ലാബും ഓഗ്മെന്റഡ്, വിർച്വൽ സാങ്കേതികവിദ്യയുടെ പിൻബലവും ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

സൈറ്റ് വെസ്റ്റ് കോസ്റ്റിലെ ടെക്നോളജിക്ക് സമീപമാണ് പുതിയ സെന്റർ നിർമ്മിക്കുന്നത്.അതുകൊണ്ട് തന്നെ കഴിവുള്ള കൂടുതൽ പേരെ സമീപത്തെ യൂണിവേഴ്സിറ്റികളിൽ നിന്നും മറ്റ് ക്യാമ്പസുകളിൽ നിന്നും റിക്രൂട്ട് ചെയ്യാൻ സാധിക്കും.ഉള്ളിലുള്ള ആശയങ്ങൾ നിർവേറ്റാൻ നിരവധി ചെറുപ്പക്കാർക്കും ഇതൊരു പ്രചോദനമായി തീരും.

English summary: General Motors Co said on Tuesday it would invest $71 million to establish a new campus in Pasadena, California

 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam