ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യ വിടുന്നു

SEPTEMBER 10, 2021, 11:08 AM

അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ് മോട്ടോർ കമ്പനി ഇന്ത്യയിലെ ഉത്പാദനം നിർത്തുമെന്ന് പ്രഖ്യാപനം . ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലുണ്ടായിരുന്ന രണ്ട് നിർമാണ കേന്ദ്രങ്ങൾ കൂടി തങ്ങൾ അടച്ചുപൂട്ടുന്നതായാണ് സെപ്റ്റംബർ ഒമ്പതിലെ വാർത്താക്കുറിപ്പിൽ കമ്പനി അറിയിക്കുന്നത്

2021 ന്റെ നാലാം പാദത്തോടെ ഗുജറാത്തിലെ സാനന്ദിൽ കയറ്റുമതി ചെയ്യുന്നതിനായുള്ള വാഹനനിർമാണം അവസാനിപ്പിക്കും. 2022 രണ്ടാം പാദത്തോടെ ചെന്നൈയിലെ വാഹന, എഞ്ചിൻ നിർമാണവും അവസാനിപ്പിക്കുമെന്ന് ഫോർഡ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യം വിടുന്ന രണ്ടാമത്തെ ആഗോള ഓട്ടോമൊബൈൽ ഭീമനായിരിക്കും ഫോർഡ്. 2017 ൽ വാഹന വിൽപ്പന അവസാനിപ്പിച്ച് ജനറൽ മോട്ടോഴ്‌സും ഇന്ത്യ വിട്ടിരുന്നു.ഇന്ത്യയിൽ കാര്യമായി നിക്ഷേപം നടത്തിയിട്ടും, കഴിഞ്ഞ 10 വർഷത്തിനിടെ ഫോർഡ് 2 ബില്യൺ ഡോളറിലധികം പ്രവർത്തന നഷ്ടവും 0.8 ബില്യൺ ഡോളർ നിഷ്‌ക്രിയാസ്തികളുടെ എഴുതിത്തള്ളലും നേരിട്ടതിനെത്തുടർന്ന് രാജ്യത്തെ ബിസിനസ് നിലനിർത്താൻ മറ്റ് മാർഗങ്ങൾ തേടാതെ വഴിയില്ലയെന്നാണ് കമ്പനി പറയുന്നത്.

vachakam
vachakam
vachakam

ഉത്പാദനം ഉടൻ അവസാനിക്കുമെന്നും വരും മാസങ്ങളിൽ ചെന്നൈ പ്ലാന്റിൽ കയറ്റുമതി അവസാനിക്കുമെന്നും വാഹന നിർമ്മാതാവ് പറഞ്ഞു.അടച്ചുപൂട്ടൽ 4,000 ജീവനക്കാരെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam