ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം ആരംഭിക്കുന്നു

SEPTEMBER 4, 2021, 1:27 PM

കൊച്ചി: ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് സേവനം ആരംഭിക്കുന്നു. ‌‌നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ഉൾക്കൊള്ളുന്ന ക്രെഡിറ്റ് കാർഡുകൾ തുടക്കത്തിൽ  ബാങ്കിൻറെ നിലവിലെ ഇടപാടുകാർക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഡിജിറ്റൽ പേയ്മെൻറ് രംഗത്ത് ആഗോളതലത്തിൽ മുൻനിരയിലുള്ള വിസയുമായി ചേർന്ന് മൂന്ന് തരം ക്രെഡിറ്റ് കാർഡുകളാണ് ഫെഡറൽ ബാങ്ക് അവതരിപ്പിക്കുന്നത്. 

ബാങ്കിങ് രംഗത്തെ മികച്ച സൗകര്യങ്ങൾ ഇടപാടുകാരിലെത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് കാർഡുകൾ ലഭ്യമാക്കിയിരിക്കുന്നത്. 0.49 ശതമാനം തൊട്ടാണ് പ്രതിമാസ പലിശനിരക്ക് ആരംഭിക്കുന്നത്. വാർഷിക നിരക്ക് (എപിആർ) 5.88 ശതമാനത്തിൽ തുടങ്ങുന്നു.

vachakam
vachakam
vachakam

ഉയർന്ന തുക നിക്ഷേപമായുള്ള ഇടപാടുകാർക്ക്  സെലെസ്റ്റ,  കുടുംബാവശ്യങ്ങൾ നിറവേറ്റുന്നതിന് ഇംപീരിയോ  യുവജനങ്ങൾക്കും തുടക്കക്കാരായ പ്രൊഫഷനലുകൾക്കുമുള്ള സിഗ്നെറ്റ് എന്നിങ്ങനെ മൂന്ന് തരം ക്രെഡിറ്റ് കാർഡുകളാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇത് കൂടാതെ  ആമസോൺ ഗിഫ്റ്റ് വൗചറുകൾ, ആകർഷകമായ റിവാർഡ് പോയിൻറുകൾ, ഐനോക്സിൽ ബൈ വൺ ഗെറ്റ് വൺ ഓഫർ, കോംപ്ലിമെൻററി മെംബർഷിപ്പ് പദ്ധതികൾ, റസ്റ്റോറൻറ് ബില്ലുകളിൽ ചുരുങ്ങിയത് 15 ശമാതനം വരെ ഇളവ്, ഇന്ത്യയിലൂടനീളം പെട്രോൾ പമ്പുകളിൽ ഒരു ശതമാനം ഇന്ധന സർചാർജ് ഇളവ്, എയർപോർട്ടുകളിലെ ലോഞ്ച് ആക്സസ് തുടങ്ങി നിരവധി ഓഫറുകളാണ് ബാങ്കിൻറെ ക്രെഡിറ്റ് കാർഡുകളിൽ ലഭിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam