ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിന്റെ ദാമ്പത്യ ജീവിതം തകര്‍ത്തത് ഇലോണ്‍ മസ്‌കും നിക്കോളും തമ്മിലുള്ള അവിഹിത ബന്ധമെന്ന് റിപ്പോര്‍ട്ട്

JULY 25, 2022, 2:03 AM

ന്യൂയോര്‍ക്ക്: ഗൂഗിള്‍ സഹസ്ഥാപകനും ടെസ്ലയിലെ നിക്ഷേപകനുമായ സെര്‍ജി ബ്രിന്നിന്റെ വിവാഹജീവിതം തകര്‍ന്നത് സുഹൃത്തും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്‌കിന്റെ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്. ബ്രിന്നിന്റെ ഭാര്യ നിക്കോള്‍ ഷാനനും മസ്‌കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞതാണ് വിവാഹബന്ധം വേര്‍പെടുത്തലിലേക്ക് നയിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയിലാണ് ബ്രിന്നും നിക്കോളും നിയമപ്രകാരം വേര്‍പിരിഞ്ഞത്. അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കകം ബ്രിന്‍ ഡിവോഴ്‌സ് ഫയല്‍ ചെയ്‌തെന്ന് കോടതി രേഖകളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിന്നും മസ്‌കും ദീര്‍ഘകാല സുഹൃത്തുക്കളാണ്. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വഷളായിട്ടുണ്ട്. ടെസ്ലയിലെ ഓഹരികള്‍ വിറ്റഴിക്കാനാണ് ബ്രിന്നിന് ലഭിച്ചിരിക്കുന്ന വിദഗ്‌ധോപദേശം. 2008 ല്‍ അഞ്ച് ലക്ഷം ഡോളറാണ് സെര്‍ജി ബ്രിന്‍ ടെസ്ലയില്‍ നിക്ഷേപിച്ചിരുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam