ന്യൂഡെല്‍ഹി: ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ വസീര്എക്സിന്റെ ബാങ്ക് എക്കൗണ്ട് മരവിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വസീര്എക്സിന്റെ ഉടമകളായ സാന്മയ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 64.7 കോടി രൂപയാണ് മരവിപ്പിച്ചിരിക്കുന്നത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്ന അന്വേഷണത്തിലാണ് നടപടി.
നിരവധി ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്കും (എന്‍ബിഎഫ്സി) അവയുടെ ഫിന്‍ടെക് പങ്കാളികള്‍ക്കും എതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമുള്ളത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഇരപിടിയന്‍ ശൈലിയിലുള്ള വായ്പാ നടപടികളാണ് ഇവര്‍ പിന്തുടരുന്നതെന്നാണ് ആക്ഷേപം. അന്വേഷണം ആരംഭിച്ചതോടെ ഫിന്‍ടെക് കമ്പനികള്‍ പലതും പ്രവര്‍ത്തനം അവസാനിപ്പിക്കുകയും കൈവശമുള്ള പണം ക്രിപ്റ്റോ കറന്‍സിയിലേക്കും മറ്റും മാറ്റുകയും ചെയ്തു. വിദേശത്ത് ഈ പണം വെളുപ്പിച്ചെന്നാണ് സൂചന. ഇത്തരത്തില്‍ ഏറ്റവുമധികം പണം എത്തിയത് വസീര്എക്സിലേക്കാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്