കിട്ടാക്കടം, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്‍എആര്‍സിഎല്‍ കൈമാറി

JUNE 6, 2021, 12:35 PM

എണ്ണായിരം കോടി രൂപയുടെ കിട്ടാക്കടം, പഞ്ചാബ് നാഷണല്‍ ബാങ്ക് നാഷണല്‍ അസറ്റ് റീകണ്‍സ്ട്രഷന്‍ കമ്പനിക്ക്(എന്‍എആര്‍സിഎല്‍) കൈമാറി. പിഎന്‍ബിയുടെ മാനേജിങ് ഡയറക്ടര്‍ എസ് എസ് മല്ലികാര്‍ജ്ജുന റാവുവാണ് കൈമാറ്റത്തെ കുറിച്ച്‌ വ്യക്തമാക്കിയത്.

കിട്ടാക്കടങ്ങളെ തുടര്‍ന്ന് ബാങ്കുകള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയാണ് പുതിയ ബാഡ് ബാങ്കിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുതുതായി ആരംഭിക്കുന്ന ബാഡ് ബാങ്കിന്റെ 51 ശതമാനം ഓഹരികളും പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. നേരത്തെ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനാണ് ഇത്തരമൊരു നിര്‍ദ്ദേശവുമായി രംഗത്ത് വന്നതെങ്കിലും പിന്നീട് കേന്ദ്രസര്‍ക്കാര്‍ ദേശീയ ബജറ്റില്‍ ഇത് രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

vachakam
vachakam
vachakam

എന്‍എആര്‍സിഎല്ലില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് പത്ത് ശതമാനത്തില്‍ താഴെ ഓഹരിയാണ് ഉണ്ടാവുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam