വമ്പൻ ഓഫറുകളുമായി ഡാറ്റ്സൺ

JULY 12, 2021, 3:12 PM

മോഡലുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൺ.ക്യാഷ് ബെനിഫിറ്റുകൾ, എക്സ്ചേഞ്ച് ബോണസ്, ഓൺലൈൻ ബുക്കിംഗ് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് ഉൾപ്പടെ 40000 രൂപ വരെ വിലവരുന്ന ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 ജൂലൈ 30നോ അതിനുമുൻപോ വാഹനങ്ങൾ സ്വന്തമാക്കുന്നവർക്കായിരിക്കും ഈ ഓഫറുകൾ ലഭിക്കുക. അതേസമയം താമസിക്കുന്ന നഗരം അല്ലെങ്കിൽ സംസ്ഥാനം അനുസരിച്ച് ഓഫറുകളിൽ മാറ്റം വരാനും സാധ്യതയുണ്ട്.

റെഡി-ഗോ എൻ‌ട്രി ലെവൽ‌ കാറിന് 39,000 രൂപ വരെയുള്ള ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. 20, 000 രൂപവരെയുള്ള ക്യാഷ് ബെനിഫിറ്റും 15,000 രൂപവരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും ഇതിൽ ഉൾപ്പെടുന്നു.തെരഞ്ഞെടുത്ത കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്ക് 4,000 രൂപയും ബെനഫിറ്റും ലഭിക്കുന്നതായിരിക്കും. ഇതിനുപുറമെ.ഡാറ്റ്സന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നടത്തിയ ബുക്കിംഗുകൾക്ക് 5,000 രൂപ വരെ വിലമതിക്കുന്ന ഓൺലൈൻ ബുക്കിംഗ് ബോണസും ഡോക്ടർമാർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും 4,000 രൂപയുടെ ബെനഫിറ്റും ലഭിക്കും.കൂടാതെ, റെഡി-ഗോ വാങ്ങുന്ന ഉപയോക്താക്കൾക്ക് കാർ നിർമ്മാതാവ് 3 മാസത്തേക്ക് ഒരു ഇഎംഐ ഹോളിഡേയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് വാഹനം വാങ്ങി 3 മാസത്തിനുശേഷം മാത്രമേ പ്രതിമാസ ഇഎംഐകൾ ആരംഭിക്കുകയുള്ളു.

ഗോ 5-സീറ്റർ ഹാച്ച്ബാക്കും ഈ മാസത്തെ ഡാറ്റ്സൺ ഒരുക്കുന്ന ഓഫറുകൾ നൽകുന്നുണ്ട്.20,000 രൂപവരെയുള്ള ക്യാഷ് ഡിസ്കൗണ്ടും  20,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും ഈ മോഡലിന്  ലഭിക്കും.ഗോ പ്ലസ് സെവൻ സീറ്റർ എംപിവിയും സമാന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.20,000 രൂപ ക്യാഷ് ബെനിഫിറ്റും 20,000 രൂപയും എക്‌സ്‌ചേഞ്ച് ഓഫറുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.എൻഐസി ഡീലർഷിപ്പുകളിൽ മാത്രമേ ഈ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ ലഭിക്കു എന്നത്  പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

vachakam
vachakam
vachakam

English summary: Datsun has listed a bunch of offers worth up to Rs. 40,000 on its website for the month of July 2021


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam