വസീര്‍ എക്‌സിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം

JUNE 12, 2021, 1:56 PM

രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി എക്‌സ്ചേഞ്ച് സ്ഥാപനമായ വസീര്‍ എക്‌സിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം. ഫോറിന്‍ എക്സേഞ്ച് മാനേജ്മെന്‍റ് ആക്‌ട് (ഫെമ) നിയമം തെറ്റിച്ചതിനാണ് 2,790 കോടിയുടെ കോടിയുടെ ക്രിപ്‌റ്റോ ഇടപാടില്‍ ഇ‌ഡി നോട്ടീസ് അയച്ചിരിക്കുന്നത്.

വസീര്‍ എക്സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ നിഷ്ചല്‍ ഷെട്ടി, ഹനുമാന്‍ മാത്രേ എന്നിവര്‍ക്കാണ് ഇപ്പോള്‍ ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ ഏറെ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുവെന്നാണ് ഇ‌ഡിയുടെ വാദം. പല ഇടപാടുകളും ഉപയോക്താവിന്‍റെ കെവൈസി ഇല്ലാതെയാണ് നടക്കുന്നത് എന്നും ഇഡി ആരോപിക്കുന്നു.

കൂടാതെ നിയമവിരുദ്ധമായി ചൈനീസ് ബെറ്റിംഗ് ആപ്പുകളില്‍ നിന്നും മറ്റും എത്തുന്ന പണം ഈ കമ്ബനി വഴി വെളുപ്പിച്ച്‌ നല്‍കുന്നുവെന്നും ഇ‌ഡി പറയുന്നു.

vachakam
vachakam
vachakam

അതേസമയം ഇതുവരെ ഇത് സംബന്ധിച്ച്‌ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വസീര്‍എക്‌സ് പറയുന്നു. അതേ സമയം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനവും ഇല്ലെന്നും ഇവര്‍ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam