കൊവിഡ് -19 പ്രതിസന്ധി ഓഹരി സൂചികകളെ സമ്മർദ്ദത്തിലാക്കി

JULY 19, 2021, 4:30 PM

കൊവിഡ് -19 പ്രതിസന്ധി ഓഹരി സൂചികകളെ സമ്മർദ്ദത്തിലാക്കി. ഉയർന്ന പണപ്പെരുപ്പത്തിന്റെ ആഘാതത്തെക്കുറിച്ചും കൊവിഡ് -19 ധനകാര്യ പ്രതിസന്ധികളെക്കുറിച്ചു ഉള്ള ആശങ്കകൾ തിങ്കളാഴ്ച ഓഹരി സൂചികകളെ സമ്മർദ്ദത്തിലാക്കി.

വിശാലമായ വിപണിയിൽ ബിഎസ്ഇ മിഡ് ക്യാപ്പ് സൂചിക 0.54 ശതമാനവും സ്മോൾക്യാപ്പ് സൂചിക 0.17 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 550 പോയിന്റ് കുറഞ്ഞ് 52,491 ലെവലിൽ വ്യാപാരം നടന്നു. നിഫ്റ്റി 50 155 പോയിന്റ് നഷ്ടത്തിൽ ആരംഭിച്ച വ്യാപാരം 15,767 ൽ അവസാനിച്ചു. 

നിഫ്റ്റി ബാങ്ക് സൂചിക രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി റിയൽറ്റി സൂചിക (0.11 ശതമാനം) ഒഴികെയുള്ള എല്ലാ വിഭാഗ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam