ചേതക്കിന്റെ പ്രയാണം മൂന്ന് നഗരങ്ങളിൽ കൂടി 

JULY 22, 2021, 11:12 AM

ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്ട്രിക് കരുത്തില്‍ 14 വർഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്.  2022ഓടെ ഇന്ത്യയിലെ പ്രധാനപ്പെട്ട  22 നഗരങ്ങളിൽ മോഡൽ ലഭ്യമാക്കാനാണ് ബജാജ് ഓട്ടോ ലക്ഷ്യമിടുന്നത്.നിലവിൽ പൂനെയിലും ബെംഗളൂരുവിലും ഇലക്ട്രിക് ചേതക് ലഭ്യമാണ്.ഇതിന് പിന്നാലെയാണ് മോഡൽ നാഗ്പൂരിലേക്കും എത്തിക്കുന്നതായി കമ്പനി വെളിപ്പെടുത്തിയിരുന്നു.എന്നാൽ ജൂലൈ 22 മുതൽ മൂന്ന് നഗരങ്ങളിലേക്ക് കൂടി ബുക്കിംഗ് ആരംഭിക്കുന്നതായി അറിയിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മൈസൂർ, മംഗലാപുരം, ഔറംഗബാദ് എന്നീ മൂന്ന് പുതിയ നഗരങ്ങൾക്കായാണ് ബജാജ് ബുക്കിംഗ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2,000 രൂപ ടോക്കൺ തുകയായി സ്വീകരിച്ചാണ് ബ്രാൻഡ് പ്രീ-ബുക്കിംഗിന് തുടക്കമിട്ടത്. ചേതക്കിനായുള്ള ബുക്കിംഗ് നിലവിൽ എല്ലാ നഗരങ്ങളിലും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ താത്പ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബജാജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനും സാധിക്കും.തുടർന്ന് അതത് നഗരങ്ങൾക്കായി ബുക്കിംഗ് വീണ്ടും തുറന്നുകഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുകയും ചെയ്യും.

മറ്റ് രണ്ട് പ്രധാന നഗരങ്ങളായ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ നിരത്തുകളിലും മോഡൽ ഉടൻ എത്തുന്നതായിരിക്കും.എന്നാൽ ഇവിടങ്ങളിൽ ഇതുവരെ ബുക്കിംഗിനായുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല.എന്തായാലും ചേതക്കിന്‍റെ നിർമ്മാണം ഇരട്ടിയാക്കാനായി കഠിന ശ്രമത്തിലാണ് കമ്പനി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

vachakam
vachakam
vachakam

ചെറിയ കാലയളവിൽ പരിമിതമായ ബുക്കിംഗ് രീതിയാണ് ബജാജ് പലപ്പോഴും പിന്തുടരാറുള്ളത്.ഈ വർഷം ഏപ്രിലിലാണ് ബജാജ് അവസാനമായി സ്കൂട്ടറിനായി ബുക്കിംഗ് ആരംഭിച്ചത്.ഓർഡർ ബുക്കുകൾ നിറഞ്ഞിരുന്നതിനാൽ രണ്ട് ദിവസത്തിനുള്ളിൽ ഈ ബുക്കിംഗ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിക്കുന്ന സമയത്ത് ഇലക്ട്രിക് സ്‌കൂട്ടറിന് വില യഥാക്രമം 1.0 ലക്ഷം, 1.15 ലക്ഷം രൂപയായിരുന്നു. എന്നാൽ പിന്നീട് വില കൂട്ടിയിരുന്നു. അർബൻ വേരിയന്റിന് ഇപ്പോൾ 1,42,620 രൂപയും പ്രീമിയത്തിന് 1,44,620 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്.അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായിട്ടാണ് വാഹനം എത്തുന്നത്. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും.

സവിശേഷതകളിലേക്ക് വന്നാൽ, 3.8 കിലോവാട്ട് പി‌എം‌എസ് മോട്ടോറാണ് ബജാജ് ചേതക് നൽകുന്നത്, ഇത് ഏകദേശം 5 ബിഎച്ച്പി കരുത്തും 16.2 എൻ‌എം പീക്ക് ടോർക്കും വികസിപ്പിക്കുന്നു.  3 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്ന് മോട്ടോർ പവർ എടുക്കുന്നു, ഇത് ഒരൊറ്റ ചാർജിൽ 80 കിലോമീറ്റർ പരിധി വാഗ്ദാനം ചെയ്യുന്നുണ്ട്.ഇക്കോ മോഡിൽ 95 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ കഴിയും.  70 കിലോമീറ്റർ വേഗതയാണ് സ്‌കൂട്ടറിലെ ഉയർന്ന വേഗത.  ഒരു സാധാരണ ത്രീ-പിൻ ചാർജിംഗ് സോക്കറ്റ് വഴി ചേതക് ചാർജ് ചെയ്യാൻ കഴിയും.ഫുൾ ചാർജിനായി ആറ് മുതൽ എട്ട് മണിക്കൂർ വരെ എടുക്കും. 

vachakam
vachakam
vachakam

സവിശേഷതകളെ സംബന്ധിച്ചിടത്തോളം, ചേതക് അതിന്റെ എല്ലാ മെറ്റൽ ബോഡി, എൽഇഡി ലൈറ്റിംഗ്, പ്രകാശമുള്ള സ്വിച്ച് ഗിയർ, സീക്വൻഷൽ ടേൺ ഇൻഡിക്കേറ്ററുകൾ, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും അതിലേറെയും കൊണ്ട് ശ്രദ്ധേയമാണ്.  ടിവിഎസ് ഐക്യൂബ്, എതർ 450 എക്സ്, സെഗ്‌മെന്റിൽ വരാനിരിക്കുന്ന ലെ  ഇലക്ട്രിക് സ്‌കൂട്ടർ എന്നിവയാണ് ചേതക്കിന്റെ പ്രധാന എതിരാളികൾ. 

English summary: Chetak Electric scooter to launch in Mysore, Mangalapuram, Aurangabad

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam