5000 ജീവനക്കാരെ വെട്ടിക്കുറച്ചേക്കും; വീണ്ടും ചെലവ് ചുരുക്കൽ നടപടിയുമായി ബൈജൂസ്‌

SEPTEMBER 27, 2023, 4:32 PM

വീണ്ടും ചെലവ് ചുരുക്കൽ നടപടിയുമായി എഡ്യൂക്കേഷൻ ടെക് കമ്പനികളിലെ പ്രമുഖരായ ബൈജൂസ്‌. ചെലവ് ചുരുക്കൽ നടപടിയായി കൂടുതൽ ജൂവനക്കാരെ ഒഴിവാക്കാനാണ് പദ്ധതി.

വരും ആഴ്ചകളിൽ 5000 ജീവനക്കാരെ വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കടബാധ്യതയിൽ പെട്ട് പ്രതിസന്ധിയിലായ കമ്പനിയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണിത്.

ബൈജൂസിന്റെ കടബാധ്യതകളും യുഎസ് കോടതിയിലെ നിയമപരമായ കേസും പലതവണ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഈ വർഷം ജനുവരിയിൽ കമ്പനി 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

vachakam
vachakam
vachakam

ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങ്) വൈകുകയും നിക്ഷേപകരുടെ സമ്മർദം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.മാർക്കറ്റിംഗ് വകുപ്പിലെ തസ്തികകളും മുതിർന്ന എസ്‌സിക്യൂട്ടീവ് തലത്തിലുള്ള തൊഴിലവസരങ്ങളേയുമാണ് പുതിയ നടപടി ബാധിക്കുക.

പ്രവർത്തനങ്ങൾ കാര്യക്ഷേമമാക്കാനും ചിലവ് ചുരുക്കാനും വേണ്ടി ബിസിനസ് പുനര്‍രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നതെന്ന് ബൈജൂസിന്റെ വക്താവ് വ്യക്തമാക്കി.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേണിലാണ് ജീവനക്കാരുടെ വെട്ടിക്കുറയ്ക്കൽ നടപടികൾ നടപ്പാക്കുക, അനുബന്ധ സ്ഥാപനങ്ങളെ ഇത് ബാധിച്ചേക്കില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam