പുതുചരിത്രം കുറിക്കാൻ ഒല ഇലക്ട്രിക്

JULY 17, 2021, 6:36 AM

ഇന്ത്യയിൽ ഇന്ധനവില ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണം തകൃതിയിൽ നടക്കുന്നുണ്ട്.മികച്ച ഫീച്ചറുകളും വിലക്കിഴിവുമൊക്കെയായി  പരമാവധി പേരെ കയ്യിലാക്കാൻ പ്രമുഖ കമ്പനികൾ എല്ലാം ഇപ്പോഴേ വലവീശിയിട്ടുണ്ട്.ഇതിനിടെയാണ് ഇരുചക്ര വാഹന വിഭാഗത്തിൽ മികച്ച തുടക്കം കുറിക്കാൻ ഒല ഇലക്ട്രിക് തയ്യാറെടുക്കുന്നത്.

ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിങ്ങ് ആരംഭിച്ചതായി നിർമാതാക്കൾ ഇപ്പോൾ അറിയിച്ചിട്ടുണ്ട്.വെറും 499 രൂപ അഡ്വാൻസ് തുക നൽകി ഇപ്പോൾ ഓൺലൈൻ വഴി സ്കൂട്ടർ ബുക്ക് ചെയ്യാനാകും.വാഹനത്തിന്റെ വിതരണ വേളയിൽആദ്യം ബുക്ക് ചെയ്തവർക്ക് പരിഗണന നൽകുമെന്നും ഒല അറിയിച്ചിട്ടുണ്ട്.

ഉയർന്ന വേഗത, മികച്ച റേഞ്ച്, വലിയ ബൂട്ട് സ്പേസ് എന്നിവയാണ് സ്കൂട്ടറിന്റെ പ്രധാന സവിശേഷതകൾ.അത്യാധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് വാഹനത്തിന്റെ രൂപകല്പനയും നിർമ്മാണവും.സ്കൂട്ടറിന്റെ മറ്റ് വിവരങ്ങൾ ഒല ഉടൻ തന്നെ പുറത്തുവിടുമെന്നും ചില സൂചനകളുണ്ട്.

vachakam
vachakam
vachakam

English summary: bookings open for Ola electric scooter


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam