മെലിന്‍ഡക്ക്​ ബില്‍ ഗേറ്റ്​സ്​ നല്‍കിയത്​ 180 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികൾ

MAY 6, 2021, 3:27 PM

നീണ്ട 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്‌, ലോകത്തെ അതിസമ്പന്നരായ ജോഡികള്‍ പിരിയാന്‍ തീരുമാനിച്ച വാര്‍ത്ത ലോകം അദ്​ഭു​തത്തോടെ കേട്ടതാണ്​​. പിരിയു​മ്പോള്‍ പത്നി മെലിന്‍ഡക്ക്​ ബില്‍ ഗേറ്റ്​സ്​ നല്‍കിയത്​ 180 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണെന്നതാണ്​ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ബില്‍ ഗേറ്റ്​സിന്‍റെ ഉടമസ്​ഥതയിലുള്ള പ്രധാന കമ്പനിയായ കാസ്​കേഡിന്​ രണ്ടു മുന്‍നിര കമ്പനികളായ കൊക്കോ കോള, ഗ്രൂപോ ടെലിവിസ എന്നിവയിലുള്ള ഓഹരികളാണ്​ മെലിന്‍ഡക്ക്​ കൈമാറിയത്​. മെലിന്‍ഡയുടെ കമ്പനിയായ മെലിന്‍ഡ ഫ്രഞ്ച്​ ഗേറ്റ്​സിലേക്കാണ്​ മേയ്​ മൂന്നിന്​ ഓഹരി കൈമാറ്റം പൂര്‍ത്തിയായതെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജീവകാരുണ്യ രംഗത്ത്​ ലോകത്തുടനീളം വന്‍തുക ചെലവിട്ട ദമ്പതികളുടെ പേരിലുള്ള ബില്‍ ആന്‍റ്​ മെലിന്‍ഡ ഗേറ്റ്​സ്​ ​ഫൗണ്ടേഷനെ വിവാഹമോചനം ബാധിക്കുമെന്നാണ്​ സൂചന. ഫൗണ്ടേഷന്‍ ഇതുവരെ 5,000 കോടി ഡോളര്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും കാലാവസ്​ഥ വ്യതിയാനത്തിനെതിരായ പോരാട്ടം, ലിംഗ സമത്വം എന്നിവയിലും വിനിയോഗിച്ചിട്ടുണ്ട്​.

ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ മുന്നിലുള്ള ബില്‍ഗേറ്റ്​സിന്​ 14,420 കോടി ഡോളര്‍ (10,65,573 കോടി രൂപ) ആസ്​തിയുണ്ടെന്നാണ്​ കണക്ക്​. മൈക്രോസോഫ്​റ്റില്‍ മുമ്പ് മാനേജര്‍ ​പദവി കൈകാര്യം ചെയ്​തിരുന്നു, മെലിന്‍ഡ ഗേറ്റ്​സ്​.

vachakam
vachakam
vachakam

ബില്‍ ഗേറ്റ്​സിന്‍റെ ഏറ്റവും വലിയി ആസ്​തിയായാണ്​ 'കാസ്​കേഡ്​ കമ്പനി' പരിഗണിക്കപ്പെടുന്നത്​. കാര്‍ഷിക ഉപകരണ നിര്‍മാതാക്കളായ ഡിയര്‍ ആന്‍റ്​ കമ്പനി, മാലിന്യ ശേഖരണ കമ്പനി റിപ്പബ്ലിക്​ സര്‍വീസസ്​ തുടങ്ങിയവയില്‍ കാസ്​കേഡിന്​ ശതകോടികളുടെ ഓഹരി പങ്കാളിത്തമുണ്ട്​.

ബില്‍​ ഗേറ്റ്​സ്​ ദമ്പതികള്‍ അമേരിക്കയിലെ ഏറ്റവും വലിയ ഭൂവുടമകളില്‍ പെട്ടവര്‍ കൂടിയാണ്​. വാഷിങ്​ടണിലെ ഇവരുടെ 'മെഡിന' വസതിക്കു മാത്രം 66,000 ചതുരശ്ര അടി വിസ്​തീര്‍ണമുണ്ട്​.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam