ജീവനക്കാർ ഓഫീസിലെത്തണം; വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് വമ്പൻ കമ്പനികൾ

JUNE 2, 2023, 7:14 PM

കൊവിഡ് പകർച്ചവ്യാധിയെത്തുടർന്ന് കൊണ്ടുവന്ന വർക്ക് ഫ്രം ഹോം പാരമ്പര്യം വൻകിട കമ്പനികൾ പൂർണ്ണമായും പിൻവലിച്ചു.

മൂന്ന് വർഷത്തോളം നീണ്ട ജോലികൾ പിൻവലിച്ച് ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാൻ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെറ്റ കമ്പനിയും നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ആമസോൺ, ഡിസ്നി തുടങ്ങിയ കമ്പനികൾ ജീവനക്കാരെ തങ്ങളുടെ ഓഫീസുകളിലേക്ക് തിരിച്ചുവിളിച്ചിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ, സെപ്തംബർ 5 മുതൽ ഓഫീസിലേക്ക് മടങ്ങാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ വന്ന് ജോലി ചെയ്യാൻ ശുപാർശ ചെയ്യുന്നു. സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം ഓഫീസില്‍നിന്ന് വളരെയേറെ ദൂരെയുള്ള ചില ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രത്യേക അനുമതി നല്‍കുമെന്നും സൂചനയുണ്ട്. മെയ് 1 മുതല്‍ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കുള്ള മുഴുവൻ സമയ വര്‍ക്ക് ഫ്രം ഹോം പോളിസി അവസാനിക്കുമെന്ന് ആമസോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസ്നിയും ഈ വര്‍ഷം ആദ്യം തന്നെ ജീവനക്കാര്‍ ആഴ്ചയില്‍ നാല് ദിവസം ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam