ഉത്സവങ്ങളും ഔദ്യോഗിക അവധികളും കാരണം രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ അടച്ചിടുമെന്നതിനാല്‍ ഏപ്രിലില്‍ നേരിട്ടുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്.എല്ലാ മാസവും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധിക്കാല പട്ടിക പ്രകാരം മാസത്തിലെ ചില ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയാണ്.
ഔദ്യോഗിക അവധി പട്ടിക പ്രകാരം, 2023 ഏപ്രില്‍ മാസത്തില്‍ ആകെ 15 ബാങ്ക് അവധികള്‍ ഉണ്ടാകും. വരുന്ന മാസത്തിലെ ഉത്സവ ദിവസങ്ങള്‍ കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും എല്ലാ ഞായറാഴ്ചകളും ഉള്‍പ്പെടെയാണിത്.
മഹാവീര്‍ ജയന്തി, ദുഃഖവെള്ളി, അംബേദ്കര്‍ ജയന്തി എന്നിവയും 2023 ഏപ്രിലില്‍ ആഘോഷിക്കുന്ന ചില പ്രധാന ആഘോഷങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ ഉത്സവങ്ങള്‍ എല്ലാ സംസ്ഥാനങ്ങളില്‍ ആഘോഷിക്കാറില്ല. അതിനാല്‍ ബാങ്ക് അവധികളും ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കും.
2023 ഏപ്രില്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ ലിസ്റ്റ്:
ഏപ്രില്‍ 1: വാര്‍ഷിക ക്ലോസിംഗ് കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അടച്ചിരിക്കും. എന്നിരുന്നാലും, ഐസ്വാള്‍, ഷില്ലോംഗ്, ഷിംല, മിസോറാം, ചണ്ഡീഗഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ തുറന്നിരിക്കും.
ഏപ്രില്‍ 2: ഞായറാഴ്ച
ഏപ്രില്‍ 4: മഹാവീര്‍ ജയന്തി പ്രമാണിച്ച് അഹമ്മദാബാദ്, ഐസ്വാള്‍, ബേലാപൂര്‍, ബാംഗ്ലൂര്‍, ഭോപ്പാല്‍, ചണ്ഡീഗഡ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, റാഞ്ചി തുടങ്ങി മിക്കയിടങ്ങളിലും ബാങ്കുകള്‍ അടച്ചിടും.
ഏപ്രില്‍ 5: ജഗ്ജീവന്‍ റാമിന്റെ ജയന്തി പ്രമാണിച്ച് ഹൈദരാബാദില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഏപ്രില്‍ 7: ദുഃഖവെള്ളിയാഴ്ച കണക്കിലെടുത്ത്, അഗര്‍ത്തല, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂര്‍, ജമ്മു, ഷിംല, ശ്രീനഗര്‍ എന്നിവയുള്‍പ്പെടെ ഏതാനും സ്ഥലങ്ങള്‍ ഒഴികെ കേരളമടക്കം രാജ്യത്തുടനീളം ബാങ്കുകള്‍ അടച്ചിരിക്കും.
ഏപ്രില്‍ 8, 9: യഥാക്രമം രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും.
ഏപ്രില്‍ 14: അംബേദ്കര്‍ ജയന്തി പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ അടഞ്ഞുകിടക്കും. എന്നിരുന്നാലും, ഭോപ്പാല്‍, ന്യൂഡല്‍ഹി, റായ്പൂര്‍, ഷില്ലോംഗ്, ഷിംല എന്നിങ്ങനെ ചിലയിടങ്ങളില്‍ തുറന്നിരിക്കും.
ഏപ്രില്‍ 15: വിഷു, ബൊഹാഗ്, ബിഹു, ഹിമാചല്‍ ദിനം, ബംഗാളി പുതുവത്സരം തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്ത് കേരളമടക്കം പലയിടങ്ങളിലും ബാങ്ക് അവധിയായിരിക്കും.
ഏപ്രില്‍ 16: ഞായറാഴ്ച.
ഏപ്രില്‍ 18: ശബ്-എ-ഖദ്ര്‍ കണക്കിലെടുത്ത് ജമ്മു കശ്മീരില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഏപ്രില്‍ 21: ഈദ്-ഉല്‍-ഫിത്വര്‍. ത്രിപുര, ജമ്മു കശ്മീര്‍, കേരളം എന്നിവയുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഏപ്രില്‍ 22, 23: യഥാക്രമം നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും.
ഏപ്രില്‍ 30: ഞായറാഴ്ച..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്