ആക്സിസ് ബാങ്ക് ഭാരത് പേയുമായി സഹകരിക്കുന്നു

SEPTEMBER 1, 2021, 5:47 PM

മുംബൈ: ആക്സിസ് ബാങ്കും പ്രമുഖ ഫിൻടെക്ക് കമ്പനിയായ ഭാരത് പേയും തമ്മിൽ സഹകരിക്കുന്നു. ഭാരത് പേയുടെ പിഒഎസ് ബിസിനസ് സ്വീകരിക്കുന്ന ബാങ്കായിരിക്കും ആക്സിസ് ബാങ്ക്. 

ഭാരത് പേയുടെ പിഒഎസ് ഉപകരണം കഴിഞ്ഞ വർഷമാണ് അവതരിപ്പിച്ചത്. വാടകയൊന്നും വാങ്ങാത്ത എംഡിആർ ഇല്ലാത്ത മെഷിനായാണ് അവതരിപ്പിച്ചത്.

രാജ്യത്തെ 16 നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം പിഒഎസ് മെഷീനുകളുണ്ട്. മാസം 1400 കോടി രൂപയുടെ ഇടപാടും ഇവയിലൂടെ നടക്കുന്നതായി ഭാരത് പേ അവകാശപ്പെടുന്നു.

vachakam
vachakam
vachakam

സഹകരണത്തിലൂടെ ഭാരത് പേയുടെ വ്യാപാര അനുഭവം വർധിപ്പിക്കാൻ ആക്സിസ് ബാങ്കിന്റെ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് അനവധി സേവനങ്ങളും ഇതോടൊപ്പം ലഭ്യമാക്കാനാണ് ഭാരത് പേയുടെ ആലോചന. 

ഇന്ത്യയിലെ മൂന്നാമത്തെ വലിയ പിഒഎസ് സ്വീകരണ ബാങ്കാണ് ആക്സിസ് ബാങ്ക്. പേയ്മെന്റ് സ്വീകരിക്കാൻ ഇന്ത്യയിലുടനീളമായി 6,52,026 പിഒഎസ് ടെർമിനലുകളുണ്ട്. ഇവയിലൂടെ ചെറുതും വലുതുമായ നിരവധി വ്യാപാരികൾക്ക് സേവനം എത്തിക്കുന്നു. നിലവിൽ ബാങ്ക് മാസം 19,000 കോടി രൂപയുടെ ഇടപാടുകൾ നടത്തുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam