പുലിവാല് പിടിച്ച്‌ ആപ്പിള്‍

JUNE 7, 2021, 5:15 PM

കാലിഫോര്‍ണിയ: വിദ്യാര്‍ത്ഥിനി നന്നാക്കാന്‍ നല്‍കിയ ഫോണില്‍ സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ കാണിച്ച മോശം പ്രവര്‍ത്തി കാരണം പുലിവാല് പിടിച്ച്‌ ആപ്പിള്‍. വിദ്യാര്‍ത്ഥിനിയുടെ ഫോണിലുണ്ടായിരുന്ന നഗ്നചിത്രങ്ങളും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകളും പെണ്‍കുട്ടിയുടെ തന്നെ ഫേസ്‌ബുക്ക് പ്രൊഫൈലില്‍ രണ്ട് സ‌ര്‍വീസ് സെന്റര്‍ ജീവനക്കാര്‍ പോസ്‌റ്റ് ചെയ്‌തു.

അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവമുണ്ടായത്. പത്തോളം ചിത്രങ്ങളാണ് ഓറിഗോണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുടെ അനുമതിയില്ലാതെ 2016ല്‍ ഇവര്‍ പോസ്‌റ്റ് ചെയ്‌തത്. ചിത്രങ്ങള്‍ പ്രചരിക്കുന്നത് കണ്ട വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവ നീക്കം ചെയ്‌തു.

ആപ്പിള്‍ കമ്പനി അഞ്ച് മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം നല്‍കണം എന്നായിരുന്നു പെണ്‍കുട്ടിയുടെ അഭിഭാഷകരുടെ ആവശ്യം. പെണ്‍കുട്ടിക്കുണ്ടായ കടുത്ത മാനസികാഘാതത്തിന് ഈ തുക നല്‍കണമെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

vachakam
vachakam
vachakam

സംഭവത്തിന് കാരണക്കാരായ രണ്ട് ജീവനക്കാരെയും ആപ്പിള്‍ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ഉടന്‍ പിരിച്ചുവിട്ടു.തുടര്‍ന്ന് പെണ്‍കുട്ടിയുമായി കരാറിലെത്തിയ ആപ്പിള്‍ കമ്ബനി തുക നല്‍കാമെന്നേറ്റു. ഏകദേശം 36 കോടി രൂപയാണ് ഇങ്ങനെ ആപ്പിളിന് നഷ്‌ടപരിഹാരമായി നല്‍കേണ്ടി വന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam