വെരിസോൺ ഇനി അപ്പോളോയ്ക്ക് സ്വന്തം

MAY 3, 2021, 7:49 PM

 സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് വെരിസോൺ   മീഡിയ ഗ്രൂപ്പിനെ സ്വന്തമാക്കി.5 ബില്യൺ ഡോളറിനാണ് കമ്പനിയെ അപ്പോളോ സ്വന്തമാക്കിയത്.മുൻ ഇന്റർനെറ്റ് സാമ്രാജ്യങ്ങളായ എ‌ഒ‌എല്ലിന്റെയും യാഹൂവിന്റെയും സ്വത്തുക്കൾ ഉൾപ്പെടുന്ന വെരിസോൺ മീഡിയയെ “യാഹൂ” എന്ന് ഉടൻ പുനർ‌നാമകരണം ചെയ്യും. കമ്പനിയിൽ 10 ശതമാനം ഓഹരി നിലനിർത്തുമെന്നാണ് വെരിസോൺ അറിയിച്ചിരിക്കുന്നത്.

ടെക് ക്രഞ്ച്, യാഹൂ ഫിനാൻസ്, എൻ‌ഗാഡ്‌ജെറ്റ് എന്നിവയും ഓൺലൈൻ വാർത്താ ഔട്ട്‌ലെറ്റുകളും വിൽപ്പനയിൽ ഉൾപ്പെടുന്നവയാണ്. 2021ന്റെ രണ്ടാം പാദത്തോടെ വിൽപ്പന ക്ലോസ് ചെയ്യണമെന്നു  പ്രതീക്ഷിക്കുന്നതായി അപ്പോളോയും വെരിസോണും വ്യക്തമാക്കിയിട്ടുണ്ട്.

വെരിസോണിന്റെ മീഡിയ ബിസ്നസുകൾ മുൻപ്  വൻ നഷ്ടത്തിലായിരുന്നു.ഈ നഷ്ടത്തിൽ നിന്നും മറികടക്കുകയെന്നതാണ് വെരിസോണിന്റെ ഇപ്പോഴത്തെ ലക്ഷ്യം.2015ൽ 4.4 ബില്യൺ ഡോളറിനാണ് എഒഎല്ലിനെ വെരിസോൺ സ്വന്തമാക്കിയത്.പിന്നീട് 2017 കമ്പനി യാഹൂവിനെയും സ്വന്തമാക്കിയിരുന്നു.4.5 ബില്യൺ ഡോളർ നൽകിയായിരുന്നു വെരിസോൺ യാഹുവിനെ ഒപ്പം കൂട്ടിയത്.

vachakam
vachakam
vachakam

“ഞങ്ങൾ യാഹുവിന്റെ വളർച്ചാ സാധ്യതകളിൽ വലിയ വിശ്വാസം പുലർത്തുന്നുണ്ട്.ഡിജിറ്റൽ മീഡിയ, അഡ്വർടൈസ്മെന്റ് ടെക്നൊളജി ഒപ്പം കൺസ്യൂമർ  ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവയിലെ വളർച്ചയെ മാക്രോ ടെയിൽവിൻഡ് ചെയ്യുന്നു,” അപ്പോളോ പ്രൈവറ്റ് ഇക്വിറ്റി കോ-ഹെഡ് ഡേവിഡ് സാംബർ പ്രസ്താവനയിൽ വ്യക്തമാക്കി.സാങ്കേതികവിദ്യയിലും മീഡിയ കമ്പനികളിലും നിക്ഷേപം നടത്തിയതിന്റെ ഒരു നീണ്ട റെക്കോർഡ് അപ്പോളോയ്ക്ക് നിലവിൽ  ഉണ്ട്, ഈ പരിചയം കൊണ്ട് കമ്പനിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ കൂടുതൽ ശ്രമിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

English summary: Apollo acquires Verizon’s Yahoo, AOL businesses for $5B


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam