കേടായ ഉത്പന്നങ്ങൾ ലഭിക്കുമെന്ന പേടിവേണ്ട; ഗുണനിലവാരം പരിശോധിക്കാൻ എഐയുമായി ആമസോൺ 

JUNE 3, 2023, 7:19 PM

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുവരാത്ത മേഖലകൾ ഇപ്പോൾ വിരളമാണ്. മനുഷ്യന്റെ പ്രയത്‌നത്തെ ലഘൂകരിക്കാനും കൃത്യത ഉറപ്പാക്കാനും സമയം ലാഭിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വളരെയധികം ചെയ്യാൻ കഴിയും. 

ടെക് ലോകത്തെ അതികായന്മാരെല്ലാം എഐ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോഴിതാ ഓൺലൈൻ ബിസിനസ് രംഗത്തെ മുൻനിര കമ്പനികളിലൊന്നായ ആമസോണും AI സാങ്കേതികവിദ്യയുടെ കൈപിടിച്ചിരിക്കുകയാണ്.

ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ മിക്കവർക്കും കേടുപാടുകൾ സംഭവിക്കാറുണ്ട്. തിരികെ വാങ്ങാനും ബുദ്ധിമുട്ടാണ്. ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ആമസോൺ. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ നല്ല നിലയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആമസോൺ അതിന്റെ വെയർഹൗസുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. 

vachakam
vachakam
vachakam

ഓർഡർ ചെയ്ത സാധനങ്ങൾ അയക്കുന്നതിന് മുമ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ പരിശോധിക്കുന്നു. അതായത് ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ആമസോൺ ഒരു ഉൽപ്പന്നം അയയ്‌ക്കുകയുള്ളൂ. ഇത് സാധനങ്ങൾ പാക്ക് ചെയ്യുന്നതും എളുപ്പമാക്കും. 

ആമസോണിന്റെ വെയർഹൗസുകളിൽ കൂടുതൽ ഓട്ടോമേഷൻ ലഭ്യമാക്കുന്നതിനുള്ള ഒരു ചുവടവയ്പ് കൂടിയാണിത്. ഇപ്പോൾ, ആമസോണിന്റെ വെയർഹൗസുകളിലെ തൊഴിലാളികളാണ് ഓരോ ഉത്‌പന്നങ്ങളുടെയും പരിശോധന നടത്തുന്നത്. എന്നാൽ ഓർഡറുകളുടെ എണ്ണം വർധിക്കുമ്പോൾ പലപ്പോഴും ചെറിയ കേടുപാടുകൾ കണ്ടെത്താൻ സാധിക്കില്ല. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എഐ സാങ്കേതിക വിദ്യയുടെ സഹായം ആമസോൺ തേടുന്നത്. ഇനിമുതൽ എഐ പരിശോധനയ്ക്ക് ശേഷമായിരിക്കും ആമസോൺ ഓഡറുകൾ ഷിപ്പിങ്ങിനായി പുറപ്പെടുക.

വെയർഹൗസ് പ്രക്രിയയുടെ പിക്കിങ്, പാക്കിങ് ഘട്ടങ്ങളിലാണ് എഐ പരിശോധന നടക്കുക. സംഭരണ ശാലകളിൽ എത്തുന്ന ഉത്പങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കേടുപാടുകൾ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കും. എന്തെങ്കിലും കേടുപാട് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഒരു ജീവനക്കാരൻ അ‌ത് സൂക്ഷ്മമായി പരിശോധിക്കും. അതിനുശേഷം മാത്രമായിരിക്കും ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam