ബെയ്ജിംഗ്: ശതകോടീശ്വരനും ഇ-കൊമേഴ്‌സ് വമ്പനായ ആലിബാബയുടെ സ്ഥാപകനുമായ ജാക് മാ ഒരു വര്‍ഷത്തിനു ശേഷം ചൈനയില്‍ തിരികെയെത്തി. 2021 അവസാനം ചൈന വിട്ട ജാക് മാ, ജപ്പാനിലും ഓസ്‌ട്രേലിയയിലും തായ്‌ലന്‍ഡിലും മറ്റുമാണ് ഇക്കാലയളവില്‍ കഴിഞ്ഞത്. ചൈനീസ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലില്‍ നിന്നും രക്ഷപെടാനാണ് മായടെ പ്രവാസമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചൈനീസ് ഭരണകൂടത്തിന്റെ ഇഷ്ടക്കാരനായ ജാക് മാ രാജ്യത്തെ നിയമ സംവിധാനത്തെയും സ്വകാര്യ മേഖലയ്‌ക്കെതിരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിച്ചമര്‍ത്തലിനെതിരെയും ശബ്ദമുയര്‍ത്തിയതോടെയാണ് അനഭിമതനായത്. ഇതോടെ ആലിബാബയ്ക്കും മായ്ക്കും കൂടുതല്‍ നടപടികള്‍ നേരിടേണ്ടി വന്നു.
ചൈനയില്‍ തിരികെയെത്തിയ മാ, ഹാംഗ്‌ഷോയിലെ ഒരു സ്‌കൂള്‍ സന്ദര്‍ശിക്കുന്ന ചിത്രം പുറത്തുവന്നു. ആലിബാബയുടെ ആ്ഥാനവും ഹാംഗ്‌ഷോ നഗരമാണ്. മായുടെ തിരിച്ചു വരവ് ആലിബാബ ഓഹരികളില്‍ ഉണര്‍വുണ്ടാക്കി. ഹോങ്കോംഗ് വിപണിയില്‍ ആലിബാല ഓഹരികളുടെ മൂല്യം 4% ഉയര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്