വമ്പൻ വിജയത്തിന് പിന്നാലെ RV400ന്റെ ബുക്കിംഗ് പുനരാരംഭിച്ച്  റിവോൾട്ട്

JULY 12, 2021, 7:54 PM

ആർ400 ഇ-മോട്ടോർബൈക്കിന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ചതായി റിവോൾട്ട് തിങ്കളാഴ്ച അറിയിച്ചു.ആദ്യ ഘട്ട ബുക്കിംഗിൽ  പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.ബുക്കിങ് തുടങ്ങി ആദ്യ രണ്ട് മണിക്കൂർ പൂർത്തിയായപ്പോൾ തന്നെ ബൈക്കിന്റെ സ്റ്റോക്കുകൾ മുഴുവൻ ബുക്ക് ചെയ്യപ്പെട്ടത് കമ്പനിയെ വളരെയധികം ആശ്ചര്യപ്പെടുത്തിയിരുന്നു.അൻപത് കോടിയുടെ യൂണിറ്റുകളാണ് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ വിറ്റഴിക്കപ്പെട്ടത്.തുടർന്ന് ഒന്നാംഘട്ട ബുക്കിംഗ് റിവോൾട്ട് അവസാനിപ്പിക്കുകയായിരുന്നു.

ആർ‌വി400ന്റെ രണ്ടാംഘട്ട ബുക്കിംഗ് ജൂലൈ 15ന് ഉച്ചയ്ക്ക് 12 മണിക്ക് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.ന്യൂ ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങളിലാണ് രണ്ടാംഘട്ട ബുക്കിംഗ് ആരംഭിക്കുന്നത്.2021 സെപ്റ്റംബർ മാസം മുതൽ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.ഫെയിം-2 സബ്സിഡി സ്കീമിന്റെ ആനുകൂല്യത്തോടെയാണ് റിവോൾട്ട് RV400 ഇലക്ട്രിക് ബൈക്ക് വരുന്നത്.ഫെയിം-2 സബ്സിഡി തുക സർക്കാർ ഉയർത്തിയതിനെ തുടർന്ന് ഇ-ബൈക്ക് നിർമ്മാതാവ് ബൈക്കിന്റെ വില മുൻപ് കുറച്ചിരുന്നു.

72V, 3.24 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയുള്ള 3 കിലോവാട്ട് (മിഡ് ഡ്രൈവ്) മോട്ടോറിൽ നിന്നാണ് ആർ‌വി 400ന് പവർ ലഭിക്കുന്നത്. 85 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗ.ജിയോഫെൻസിംഗ്, കസ്റ്റമൈസ്ഡ് സൗണ്ട്സ്, ബൈക്ക് ഡയഗ്നോസ്റ്റിക്സ്, ബാറ്ററി സ്റ്റാറ്റസ്, റൈഡിങ് ഡാറ്റ തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്ന മൈ റിവോൾട്ട് കണക്റ്റിവിറ്റി ആപ്ലിക്കേഷനും ബൈക്കിലുണ്ട്.

vachakam
vachakam
vachakam

റിവോൾട്ട് ആർ‌വി 400 ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ മൂന്ന് വ്യത്യസ്ത റൈഡിങ് മോഡുകളാണ് വാഗ്ദാനം ചെയ്യുന്നത്.അപ്പ്സൈഡ് ഡൗൺ  (യുഎസ്ഡി) ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പൂർണ്ണമായും ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ബൈക്കിന്റെ മറ്റ് പ്രധാനസവിശേഷത.

ഇന്ത്യയിൽ  നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാണെങ്കിലും ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വിരളമാണ്.റിവോൾട്ട് മോട്ടോഴ്‌സ് അതിന്റെ ഇ-ബൈക്കുകളുടെ ശ്രേണി അവതരിപ്പിക്കാൻ ഈ അവസരം ഉപയോഗിച്ചുവെന്ന് നിസംശയം പറയാൻ സാധിക്കും.ഒന്നാംഘട്ട ബുക്കിംഗിൽ 50 കോടിയുടെ യൂണിറ്റ്  വിറ്റുപോയത് ഇതിന് ഉത്തമ ഉദാഹരണമാണ്.

English summary: After a rush in first phase of bookings Revolt motors re-opens orders for RV400

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam