ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിലടക്കം വൻ തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പിന്റെ വൻകിട പദ്ധതികൾ പോലും പ്രതിസന്ധിയിലായതായി റിപ്പോർട്ടുകൾ .
ഗുജറാത്തിലെ മുന്ദ്രയിൽ ആരംഭിച്ച പെട്രോകെമിക്കൽ പദ്ധതി അദാനി ഗ്രൂപ്പ് താൽക്കാലികമായി നിർത്തിവച്ചതായാണ് പുതിയ വിവരം. 34,900 കോടി മുതൽമുടക്കിൽ 2021ൽ ആരംഭിച്ച പദ്ധതിയാണ് നിർത്തിവെച്ചിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇടപാടുകാരെ ഇ-മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും തുടരേണ്ടതില്ലെന്നാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം.
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡുമായി (എഇഎല്‍) ബന്ധപ്പെട്ടാണ് മുന്ദ്ര പെട്രോകെം ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ അദാനി തുറമുഖം ഉള്‍പ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖലയിലാണ് പദ്ധതി ആരംഭിച്ചത്.
പ്രതിവര്‍ഷം 2,000 കിലോ ടണ്‍ പോളി-വിനൈല്‍-ക്ലോറൈഡ് (പിവിസി) ഉല്‍പ്പാദന ശേഷി ഉണ്ടായിരുന്ന പദ്ധതിയായിരുന്നു ഇത്. പദ്ധതിയ്ക്കായി ഓസ്ട്രേലിയ, റഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിവര്‍ഷം 3.1 ദശലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടിയും വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്