രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച തിരിച്ചടിയാകുന്നത് ആര്‍ക്ക്

MAY 18, 2022, 9:03 AM

ഡോളറിനെതിരെ റെക്കോര്‍ഡ് മൂല്യയിടിവാണ് ഇന്ത്യന്‍ രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. രൂപ തുടര്‍ച്ചയായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്നത് നിത്യജീവിതത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പൊതുജനം. തിങ്കളാഴ്ച ഡോളറിനെതിരെ 77.50 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മെയ് അവസാനത്തോടെ രൂപയുടെ മൂല്യം 78 കടന്നേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ തുടര്‍ച്ചയായി വിറ്റഴിക്കുന്നതും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ആഭ്യന്തര പണപ്പെരുപ്പം ഉയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. പലിശ നിരക്കുകള്‍ ഉയരുന്നതോടെ, പണപ്പെരുപ്പം ഇനിയും ഉയരും, ഇത് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തെ കൂടുതല്‍ ബാധിക്കും. രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ന്നേക്കാം എന്നാണ് നിരീക്ഷണം. 

അതേസമയം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ മൂല്യം ഉയരും. വിദേശത്ത് നിന്ന് ബന്ധുക്കള്‍ പണമയക്കുന്ന കുടുംബങ്ങള്‍ക്ക് കൂടുതല്‍ പണം കൈയില്‍ കിട്ടും. ഇത് പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും നേട്ടമെങ്കിലും സാധാരണക്കാരുടെ നിത്യോപയോഗ ഇടപാടുകള്‍ക്ക് തിരിച്ചടിയാകും.

vachakam
vachakam
vachakam

രൂപയുടെ മൂല്യം ഇടിയുന്നതോടെ വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന് ചെലവേറും. ഉന്നത വിദ്യാഭ്യാസത്തിനായി ഡോളറില്‍ തുക അടയ്ക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് തിരിച്ചടിയാകും. ഉയര്‍ന്ന വിനിമയ നിരക്ക് ബജറ്റിനെ ബാധിച്ചേക്കും. ഇപ്പോള്‍ വിദേശത്തേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയുണ്ടെങ്കിലും ചെലവേറും. ഉദാഹരണത്തിന് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 75 എന്ന നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ 10,000 ഡോളര്‍ ചെലവഴിക്കണമെങ്കില്‍ 7.5 ലക്ഷം രൂപ നല്‍കണം. എന്നാല്‍ രൂപയുടെ മൂല്യം 78 ആയി ഉയരുന്നതോടെ 30,000 രൂപ കൂടി അധികം ചെലവഴിക്കേണ്ടി വരും.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുമ്പോള്‍, ഡോളറുമായി ബന്ധമുള്ള ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ കൂടുതല്‍ രൂപ ചെലവഴിക്കേണ്ടി വരും. ഇറക്കുമതി ചെയ്ത ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ചെലവ് ഉയരും. ഫലത്തില്‍ ജീവിതച്ചെലവ് ഉയരും. ഡീസല്‍, പെട്രോള്‍, പാചക വാതക വില വര്‍ധന ഇപ്പോള്‍ തന്നെ തിരിച്ചടിയാണ്. ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാല്‍ ഇനിയും ഇവയുടെ വില ഉയരും. 

മാത്രമല്ല ഗതാഗതച്ചെലവ് വര്‍ധിക്കുന്നതോടെ, ദൈനംദിന വീട്ടുചെലവുകള്‍ ഉയരും. ഗതാഗതച്ചെലവ് വര്‍ദ്ധിക്കുന്നതിനാല്‍ സാധനങ്ങളുടെ വില ഉയര്‍ത്തും. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും വില ഉയരും. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവി, സോളാര്‍ പാനലുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam