വംശ വിവേചനത്തില്‍ നിന്ന് ഇനി എന്നാണ് ഒരു മോചനം ?

MAY 25, 2022, 11:27 PM

മനുഷ്യന് പകരം റോബര്‍ട്ട് വന്നാലും ലോകത്തെ വംശ/വര്‍ണ്ണ വിവേചനത്തിന് മാറ്റം ഉണ്ടാകില്ലെന്ന് ശാസ്ത്രലോകം. കാരണം റോബര്‍ട്ട് വന്നാല്‍ വിവേചനം കൂടുതല്‍ കൃത്യതയോടെ നടക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ തന്നെ വ്യക്തമാക്കുന്നത്. ചികിത്സാ രേഖകള്‍ പരിശോധിക്കാന്‍ ഏല്‍പിച്ച നിര്‍മിതബുദ്ധി (എഐ) ആണ് രോഗികളുടെ എക്‌സ് റേ നോക്കി അവര്‍ ഏതു വംശത്തില്‍പ്പെട്ടവരാണെന്നു കൃത്യമായി പറഞ്ഞ് ശാസ്ത്രജ്ഞരെ പോലും ഞെട്ടിച്ചത്.

രോഗനിര്‍ണയവും വിലയിരുത്തലും ചികിത്സാ നിര്‍ദേശങ്ങളും നല്‍കാന്‍ നിയോഗിച്ച ക്ലൗഡ് കംപ്യൂട്ടര്‍ അല്‍ഗൊരിതം ആണ് ആരും ചോദിക്കാതെ തന്നെ രോഗികള്‍ ഏതു വംശജരാണെന്ന വിവരം കൂടി വിശകലനത്തില്‍ ചേര്‍ത്തത്. യുഎസ്, കാനഡ, തയ്വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് എഐയുടെ സൂക്ഷ്മവിശകലന ശേഷിയെപ്പറ്റി ഗവേഷണം നടത്തിയത്.

എക്‌സ്‌റേ വിശകലനം ചെയ്യുന്ന എഐ ആഫ്രിക്കന്‍ വംശജരിലെ രോഗ ലക്ഷണങ്ങള്‍ അവഗണിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം എങ്ങനെയാണ് എഐ ഈ വിവേചന ശേഷി കൈവരിച്ചതെന്ന ചോദ്യത്തിനു ശാസ്ത്രജ്ഞര്‍ക്ക് ഉത്തരമില്ല. മനുഷ്യരില്‍ നിന്ന് ഈ ബോധപൂര്‍വമല്ലാതെ വംശ വിവേചനശേഷി എഐയും സ്വായത്തമാക്കിയതാകാമെന്നും എഐ സംവിധാനങ്ങളെ ചികിത്സാമേഖലയില്‍ വ്യാപകമായി ഉപയോഗിക്കാന്‍ സമയമായിട്ടില്ലെന്നും എംഐടി ശാസ്ത്രജ്ഞന്‍ ഡോ.ലിയോ ആന്റണി സെലി വ്യക്തമാക്കി.

vachakam
vachakam
vachakam

ലോകത്ത് ധാരാളം രാജ്യങ്ങളില്‍ വംശവിവേചനം നിലനില്‍ക്കുന്നുണ്ട്. അത് ചില ഇടങ്ങളില്‍ വര്‍ണ്ണ വിവേചനമാണ്. അമേരിക്കന്‍ നഗരങ്ങളിലെ ഭൂരിഭാഗം പ്രതിഷേധങ്ങള്‍ക്ക് കാരണം ഇതുതന്നെയാണ്. ലോകത്ത് പല ഇടത്തും കറുത്തവരായതുകൊണ്ടു മാത്രം നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട് പാര്‍ശ്വവത്ക്കരണവും തരംതാഴ്ത്തലും പീഡനങ്ങളും അനുഭവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ മുറവിളിയാണ് അമേരിക്കയില്‍ കേള്‍ക്കുന്നത്. 

അതേസമയം കഴിഞ്ഞ ആഴ്ച മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ അവകാശവാദം തള്ളി ഇന്ത്യന്‍ ഏജന്‍സിയുടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അമേരിക്കയില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. വര്‍ണ്ണ വിവേചനം രാഷ്ട്രീയപാര്‍ട്ടികളിലും പ്രകടമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങളും ലക്ഷ്യം വയ്ക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അമേരിക്കന്‍ അവകാശവാദം പൊള്ളയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സെന്റര്‍ ഫോര്‍ ഡമോക്രസി പ്‌ളൂറലിസം ആന്റ് ഹ്യൂമന്‍ റൈറ്റ്‌സിന്റേതാണ് റിപ്പോര്‍ട്ട്. 

 വര്‍ണ്ണവിവേചനം രാഷ്ട്രീയ പാര്‍ട്ടികളില്‍ പോലും  പ്രകടമാണെന്നും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കോവിഡില്‍ മനുഷ്യ ജീവന് പോലും ഈ വിവേചനത്തിന്റെ പേരില്‍ വില നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

vachakam
vachakam
vachakam

സമത്വത്തിന്റെ അന്തരീക്ഷമില്ലെന്നും അമേരിക്കയില്‍ വര്‍ണ്ണ വിവേചനം ആഴത്തില്‍ വേരോടിയിരിക്കുകയാണന്നുമാണ്  റിപ്പോര്‍ട്ട് പറയുന്നത്. കറുത്ത വര്‍ഗക്കാര്‍ കൊടിയ പീഡനമാണ് ഇപ്പോഴും നേരിടുന്നത്. ജുഡീഷ്യറി, അക്കാഡമിക് രംഗം, ബ്യൂറോക്രസി, രാഷ്ട്രീയം അങ്ങനെ  സമസ്ത മേഖലകളിലും അവഗണന. ഹിന്ദു, സിഖ്, ജൈന വിഭാഗങ്ങളും മാറ്റി നിര്‍ത്തപ്പെടുന്നു. കൂടാതെ ദാരിദ്ര്യം പ്രകടമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരകളാകുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 7 മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 48 ശതമാനം അതിക്രമത്തിന് ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗ വിവേചനം സമാനതകളില്ലാത്തതാണ്. സമാന ജോലിക്ക് പുരുഷന്മാരേക്കാള്‍ തുച്ഛമായ തുകയാണ് സ്ത്രീളുടെ ശമ്പളം. ആഗോള സമ്പദ് വ്യവസ്ഥയില്‍ പിടിമുറുക്കാനാണ് ഐഎംഎഫ്, ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളുമായി മുന്‍പോട്ട് പോകുന്നത്.  

വര്‍ണ്ണ വിവേചനം അവസാനിപ്പിക്കാനും, സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനും  ജുഡീഷ്യല്‍ കമ്മീഷന്‍, തെരഞ്ഞെടുപ്പ് അട്ടിമറി തടയാന്‍ എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്, അമേരിക്കയുടെ യഥാര്‍ത്ഥ ചിത്രം ലോകത്തോട് വിളിച്ചു പറയാന്‍ സ്വതന്ത്ര മാധ്യമ സംവിധാനം തുടങ്ങിയ ശുപാര്‍ശകളുമായാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. 

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam