ബലൂണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിക്ടോറിയ

JULY 16, 2021, 9:27 AM

ആഘോഷം എന്തും ആയിക്കൊള്ളട്ടെ, ബലൂണ്‍ ഇല്ലാതെയുള്ള ഒരു ആഘോഷം ചിന്തിക്കാന്‍ പറ്റില്ല. ഇപ്പോള്‍ ആഘോഷ വേളയില്‍ ആകാശത്തേക്ക് ഹീലിയം ബലൂണ്‍ പറത്തിവിടുകയെന്നത് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. അമേരിക്കയിലെ വിക്ടോറിയയില്‍ ഇനി ബലൂണ്‍ പറത്തിയാല്‍ 1000 ഡോളര്‍ പിഴയടക്കണമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഉത്തരവിട്ടു. അപ്പോള്‍ ബലൂണും പരിസ്ഥിതി സംരക്ഷണവും തമ്മിലെന്ത് ബന്ധം എന്ന ചോദ്യം ഇവിടെ പ്രസക്തമാകുകയാണ്. പരിസ്ഥിതി നശീകരണത്തില്‍ ബലൂണുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് വിക്ടോറിയന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ കണ്ടെത്തല്‍. ജൂലൈ ഒന്ന് മുതല്‍ ഔദ്ധ്യോഗികമായി പിഴ ചുമത്താന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റി അധികാരവും നല്‍കിയിരുന്നു. വ്യക്തികളല്ല, കമ്പനിയുടെ പേരിലാണ് ബലൂണ്‍ പറത്തുന്നതെങ്കില്‍ അതിന്  4956 ഡോളറായിരിക്കും പിഴ.

സംസ്ഥാനത്തൊട്ടാകെ ഈ പുതിയ നിയമം ബാധകമാണ്.  പരിസ്ഥിതിയെ മലിനീകരണത്തില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായാണ് പുതിയ നടപടിയെന്നാണ് പരിസ്ഥിതി അഥോറിറ്റി പറയുന്നത്. നിങ്ങള്‍ ഒരു ഹീലിയം ബലൂണാണ് പറത്തുന്നതെങ്കില്‍ 991 ഡോളര്‍ പിഴ നല്‍കണം. അതേ കുറ്റം കമ്പിനികള്‍ ചെയ്യുകയാണെങ്കില്‍ അതിന് 4956 ഡോളര്‍ വരെയാകും പിഴ. വ്യക്തികളോ ബിസിനസ്സുകളോ ബലൂണുകളുടെ ഒരു ശ്രേണിയാണ് പറത്തി വിടുന്നതെങ്കില്‍ പിഴകള്‍ യഥാക്രമം 16,522 ഡോളറായും 82,610 ഡോളറായും വര്‍ദ്ധിക്കും. നിങ്ങള്‍ ഒരു ഹീലിയം ബലൂണാണ് പറത്തുന്നതെങ്കില്‍ 991 ഡോളര്‍ പിഴ നല്‍കണം. അതേ കുറ്റം കമ്പിനികള്‍ ചെയ്യുകയാണെങ്കില്‍ അതിന് 4956 ഡോളര്‍ വരെയാകും പിഴ. വ്യക്തികളോ ബിസിനസ്സുകളോ ബലൂണുകളുടെ ഒരു ശ്രേണിയാണ് പറത്തി വിടുന്നതെങ്കില്‍ പിഴകള്‍ യഥാക്രമം 16,522 ഡോളറായും 82,610 ഡോളറായും വര്‍ദ്ധിക്കും. 

ബലൂണുകളും അവയുമായി ബന്ധിപ്പിക്കുന്ന മറ്റ് വസ്തുക്കളും വന്യജീവികളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ അതിമൂലം അവ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ കണ്ടെത്തല്‍. മനുഷ്യര്‍ കാഴ്ചയുടെ ആനന്ദത്തിനായി ആകാശത്തേക്ക് പറത്തിവിടുന്ന ഹീലിയം ബലൂണുകള്‍ അവയുടെ ബലം നഷ്ടമാകുമ്പോള്‍ ഭൂമിയിലേക്ക് തന്നെ വീഴുന്നു.

vachakam
vachakam
vachakam

ഇത്തരത്തില്‍ വീഴുന്ന ബലൂണുകള്‍ കാട്ടിലാണ് വീഴുന്നതെങ്കില്‍ അവ വന്യമൃഗങ്ങള്‍ ആഹാരമാക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. സമുദ്ര സസ്തനികള്‍, കടല്‍ പക്ഷികള്‍, ആമകള്‍ എന്നിവ ബലൂണുകളെ തെറ്റിദ്ധരിച്ച് ഭക്ഷണമാക്കുന്നു. വിക്ടോറിയയിലെ കാടുകളില്‍ പല മൃഗങ്ങളുടെ ദേഹത്തും കൊമ്പുകളിലുമെല്ലാമായി ബലൂണിന്റെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. ഇത് കാലക്രമത്തില്‍ ഗുരുതരമായ വനമലിനീകരണത്തിന് കാരണമാകും.

പറത്തിവിടുന്ന ബലൂണുകള്‍ ജലാശയത്തിലും കാട്ടിലും എത്തിചേരുന്നത് പരിസ്ഥിതിക്ക് ഒരുപോലെ പ്രശ്‌നമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് ശവസംസ്‌കാര വേളകളില്‍ ബലൂണ്‍ പറത്തിവിടുന്നത് വിക്ടോറിയ പോലുള്ള സംസ്ഥാനങ്ങളില്‍ പ്രധാന പരിപാടിയാണ്. പ്രധാനപ്പെട്ട വ്യക്തികളാരെങ്കിലും മരിക്കുകയാണെങ്കില്‍ നൂറ് കണക്കിന് ഹീലിയം ബലൂണുകളാണ് ആകാശത്തേക്ക് ഉയരുക. ഇത്തരം ഹീലിയം ബലൂണുകളില്‍ 90 ശതമാനവും ഏകദേശം 8 കിലോമീറ്റര്‍ ഉയരത്തിലെത്തുന്നു. അവിടെ വച്ച് വായുമര്‍ദ്ദത്തിലെ വ്യത്യാസത്തെ തുടര്‍ന്ന് അവയില്‍ ഭൂരിഭാഗവും അവിടെ വച്ച് പൊട്ടുന്നു. 

ഇത്തരത്തില്‍ പൊട്ടി പല കഷണങ്ങളായി തീരുന്ന ബലൂണുകള്‍ കാറ്റിന്റെ ഗതിയനുസരിച്ച് നിരവധി കിലോമീറ്ററുകള്‍ സഞ്ചരിച്ച് ജലാശയങ്ങളിലോ കാടുകളിലോ വീഴുന്നു. ഇത് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് തടസമാകുമെന്നും അതിനാലാണ് ബലൂണുകള്‍ക്ക് പിഴ ഈടാക്കുന്നതെന്നുമാണ് പരിസ്ഥിതി വിഭാഗത്തിന്റെ നിലപാട്. ശവസംസ്‌കാര ചടങ്ങുകളില്‍ ബലൂണ്‍ പറത്തുന്നത് പോലുള്ള ആചാരങ്ങള്‍ ഒഴിവാക്കി മരം നടുക, ജലാശയങ്ങള്‍ വൃത്തിയാക്കുക തുടങ്ങിയത് പോലുള്ള പരിസ്ഥിതി സൗഹാര്‍ദ്ദ പരിപാടികള്‍ ചെയ്യണമെന്നും അധികൃതര്‍ പറയുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam